മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'മാമാങ്കം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നായികയാണ് പ്രാചി തെഹ്‌ലാൻ. 

മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'മാമാങ്കം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നായികയാണ് പ്രാചി തെഹ്‌ലാൻ. പ്രാചിക്ക് ഇപ്പോള്‍ തന്നെ നിറയെ ആരാധകരാണുള്ളത്. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന മാമങ്കത്തിന്‍റെ ഹിന്ദി ട്രെയ്ലര്‍ ലോഞ്ചിങിനിടെ പ്രാചി ധരിച്ച വസ്ത്രമാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ബോട്ട് സോങ് ഡിസൈൻ ചെയ്ത ഫ്ലോറൽ സാരിക്കൊപ്പം റെഡ് ലോങ് ജാക്കറ്റ് ധരിച്ച് വിന്റർ ട്രെൻഡി ലുക്കിലാണ് പ്രാചി എത്തിയത്. 

ഈ വസ്ത്രത്തില്‍ പ്രാചി സ്റ്റൈലിഷായിട്ടുണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായം. നീളന്‍ കമ്മലും പുറകിലോട്ട് കെട്ടി വെച്ചിരിക്കുന്ന തലമുടിയും പ്രാചിയുടെ ലുക്ക് കംപ്ലീറ്റാക്കി. റിഷു ഗുപ്തയാണ് സ്റ്റൈലിസ്റ്റ്.

View post on Instagram

മമ്മൂട്ടി, ഉണ്ണിമുകുന്ദന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. നീല ഷര്‍ട്ടും ജീന്‍സുമായിരുന്നു മമ്മൂട്ടിയുടെ വേഷം. 

View post on Instagram
View post on Instagram
View post on Instagram

llll