കുഞ്ഞുങ്ങൾക്ക് എപ്പോഴും ഡയപ്പർ ഉപയോ​ഗിക്കുന്ന അമ്മമാരെ കണ്ടിട്ടുണ്ട്. യാത്രകളിൽ മാത്രം ഉപയോ​ഗിച്ചിരുന്ന ഇവ ഇന്ന് രാപകൽ ഭേദ്യമന്യേ ഉപയോ​ഗിക്കുന്നവർ ഏറെയാണ്. ഉപയോ​ഗിച്ച ശേഷം നശിപ്പിക്കാവുന്ന തരം ഡയപ്പറുകൾ ആണ് ഭൂരിഭാ​ഗം പേരും തിരഞ്ഞെടുക്കുന്നത്.

കാരണം ഉപയോ​ഗം വളരെ എളുപ്പമാണ് എന്നത് തന്നെ. ​ഗുണങ്ങൾ ഏറെയുണ്ടെങ്കിലും ഡയപ്പറുകൾ ദീർഘനേരം തുടർച്ചയായി ഉപയോ​ഗിക്കുന്നത് കുഞ്ഞുങ്ങളിൽ അലർജിക്കും അണുബാധയ്ക്കും വഴിയൊരുക്കും. ഡയപ്പർ ഉപയോ​ഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്...

ഒ‌ന്ന്...

 ഡിസ്പോസിബിൾ ‍ഡയപ്പറുകൾ തുടർച്ചയായി ദീ്ർഘനേരം ഉപയോ​ഗിക്കരുത്. അത്തരത്തിൽ ഉപയോ​ഗിക്കുമ്പോൾ മലമൂത്രവിസർനജത്തെ തുടർന്നുള്ള നനവും അവശിഷ്ടങ്ങളും അടിഞ്ഞുകൂടിയും വായുസഞ്ചാരം തടസ്സപ്പെട്ടും ഡയപ്പർകെട്ടിയ ഭാ​ഗത്ത് ഫം​ഗസ് മൂലമുള്ള അണുബാധ ഉണ്ടാകാനിടയുണ്ട്.

രണ്ട്...

ഡ​യ​പ്പ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ൽ​ത്ത​ന്നെ ഇ​ട​യ്ക്കി​ട​യ്ക്ക് മാ​റ്റേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. കൂ​ടാ​തെ ഒ​ഴി​ച്ചു​കൂ​ടാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്രം ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് അ​ഭി​കാ​മ്യം. ഇ​തു​കൂ​ടാ​തെ കോ​ട്ട​ണ്‍ നി​ർ​മി​ത ഡ​യ​പ്പ​റു​ക​ൾ വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്. ഇ​ത് ഉ​പ​യോ​ഗി​ച്ചു​നോ​ക്കാ​വു​ന്ന​താ​ണ്.

മൂന്ന്...

ഡയപ്പറുകളിൽ അടങ്ങിയിരിക്കുന്ന രാസപദാർഥങ്ങൾ കുഞ്ഞിന്റെ പ്രതിരോധശേഷിയെ ബാധിച്ചേക്കാം. പ്രതിരോധശേഷി കുറയുന്നത് കുഞ്ഞിന് ഇടയ്ക്കിടെ അണുബാധയുണ്ടാകാൻ വഴിയൊരുക്കും.

നാല്...

ഡയപ്പറിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ അലർജിക്ക് കാരണമാകാറുണ്ട്. ജലംശം വലിച്ചെടുക്കാനായി ഉപയോ​ഗിച്ചിരിക്കുന്ന ജെൽ അബ്സോബന്റുകൾ കുഞ്ഞിന്റെ ചർമത്തിൽ അലർജിക്ക് ഇടയാക്കാം. 

അഞ്ച്...

സ്ഥിരമായി ഡയപ്പർ ഉപയോ​ഗിക്കുന്നത് കുട്ടികളുടെ ടോയ്ലറ്റ് ഉപയോ​ഗം പരിശീലിക്കുന്നത് വെെകാൻ ഇടയാക്കുന്നു. അതിനാൽ ഡയപ്പർ ഉപയോ​ഗം പരമാവധി കുറച്ച് കൊണ്ട് വരിക.