ലോക്ഡൗണ്‍ കാലത്ത് പല വീടുകളിലും പുതിയ അടുക്കളത്തോട്ടവും പൂന്തോട്ടവുമെല്ലാം ഒരുങ്ങിയിരുന്നു. അധികമായി കിട്ടുന്ന സമയം ചെലവഴിക്കാനും ഒപ്പം തന്നെ ജൈവ പച്ചക്കറികളും പഴങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയും ആരോഗ്യത്തോടുള്ള ജാഗ്രതയുമെല്ലാമാണ് ആളുകളെ ഇതിനായി പ്രേരിപ്പിച്ചത്. 

ഇത്തരത്തില്‍ പുതിയൊരു 'ട്രെന്‍ഡ്' തന്നെ ലോക്ഡൗണ്‍ കാലത്ത് രൂപപ്പെട്ടിരുന്നു. ഇതിനിടെ സെലിബ്രിറ്റികളും തങ്ങളുടെ കൃഷിയിടങ്ങളെ കുറിച്ചുള്ള വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. 

ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചില വീഡിയോകളും ചിത്രങ്ങളുമായിരുന്നു ബോളിവുഡ് താരം പ്രീതി സിന്റ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നത്. ഭര്‍ത്താവ് ജീനിനൊപ്പം ലോസ് ആഞ്ചല്‍സിലാണ് പ്രീതിയുടെ താമസം. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Preity G Zinta (@realpz)

 

അവിടെ വീടിന് സമീപത്തായുള്ള സ്ഥലത്താണ് പ്രീതി തന്റെ കൃഷിയിടം ഒരുക്കിയിരിക്കുന്നത്. തക്കാളിയും മുളകും നാരങ്ങയുമെല്ലാം വിളവെടുക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം പ്രീതി ഇന്‍സ്റ്റ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Preity G Zinta (@realpz)


ആരാധകരുടേയും സഹപ്രവര്‍ത്തകരുടേയും ഭാഗത്ത് നിന്നെല്ലാം മികച്ച പ്രതികരണങ്ങളാണ് പ്രീതിക്ക് ലഭിക്കുന്നത്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Preity G Zinta (@realpz)


തന്നെ ഈ വിഷയത്തില്‍ അഭിരുചിയുള്ള ആളാക്കി മാറ്റിയത് തന്റെ അമ്മയാണെന്നും ഇപ്പോള്‍ വീഡിയോകളും മറ്റും കാണുമ്പോള്‍ അമ്മയായിരിക്കും ഏറെ സന്തോഷിക്കുന്നതെന്നും പ്രിതീ കുറിക്കുന്നു. 

Also Read:-  കൊവിഡ് ടെസ്റ്റ് വീഡിയോയുമായി ബോളിവുഡ് താരം; 'കറക്ട്' രീതിയില്‍ അല്ലെന്ന് കമന്റുകള്‍...