ബോളിവുഡ് താരങ്ങള്‍ വസ്ത്രങ്ങള്‍ക്കും മറ്റുമായി എത്ര പണം ചിലവഴിക്കാനും മടി കാണിക്കാത്തവരാണ്. ഇതൊക്കെ അവരുടെ ആഡംബര ജീവിതത്തെയാണ് സൂചിപ്പിക്കുന്നത്.  വസ്ത്രങ്ങള്‍ക്ക് മാത്രമല്ല ബാഗിന് വേണ്ടിയും ഷൂസിന് വേണ്ടിയുമൊക്കെ ലക്ഷണങ്ങളാണ് പലരും ചിലവഴിക്കുന്നത്. അക്കൂട്ടത്തില്‍ ഇതാ യുവനടന്‍ അര്‍ജുന്‍ കപൂറും. 

 

 
 
 
 
 
 
 
 
 
 
 
 
 

Yankee Doodle Do with my Fan & I !!! (Ps - who wore the neon better ??? 😉)

A post shared by Arjun Kapoor (@arjunkapoor) on Jul 3, 2019 at 8:08pm PDT

 

അടുത്തിടെ യുഎസില്‍ യാത്രയ്ക്ക് പോയ അര്‍ജുന്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. എല്ലാവരുടെയും ശ്രദ്ധ പോയത് അര്‍ജുന്‍റെ കൈയിലെ ആ വാച്ചിലേക്കായിരുന്നു.  Rolex Oyster Perpetual Yacht Master II ഇനത്തില്‍പ്പെട്ട ആഡംബര  വാച്ചാണ് അര്‍ജുന്‍ ധരിച്ചിരുന്നത്.

 

 

1992 മോഡലിലുളള ഈ വാച്ച് 18 കാരറ്റ് സ്വര്‍ണ്ണം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. വാട്ടര്‍പ്രൂഫ് വാച്ചാണിത്. ഈ ആഡംബര വാച്ചിന്‍റെ വില ഇരുപത്തിയേഴ് ലക്ഷത്തി അമ്പത്തിയേഴായിരം ( 27,57,000) രൂപയാണ്.