താരങ്ങള്‍ ധരിക്കുന്ന വസ്ത്രം, ബാഗ് എന്നിവയൊക്കെ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയിലൂടെ നടന്‍ പൃഥ്വിരാജ് സുകുമാരൻ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 'ഫാമിലി' എന്ന ക്യാപ്ഷനോട് കൂടി പൃഥ്വിരാജും ഭാര്യ സുപ്രിയയും മകളും ധരിച്ചിരുന്ന ഷൂസിന്‍റെ ചിത്രമാണ് പൃഥ്വിരാജ്  തന്‍റെ ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും പങ്കുവെച്ചത്. 

 

 
 
 
 
 
 
 
 
 
 
 
 
 

Family. ❤️

A post shared by Prithviraj Sukumaran (@therealprithvi) on Jun 19, 2019 at 3:41pm PDT

 

ഈ ചിത്രത്തിന്‍റെ കൂടുതൽ രസകരമായ വിശേഷങ്ങൾ കണ്ടുപിടിച്ചിരിക്കുകയാണ് ചില സോഷ്യൽ മീഡിയ വിരുതന്മാർ . പൃഥ്വിരാജ് ധരിച്ച ബലൻസിയേഗയുടെ ഷൂസിന്‍റെ വില എത്രയാണ് എന്നതാണ് പുതിയ വാര്‍ത്ത. 

1.10 ലക്ഷത്തിലധികം രൂപയാണ് പൃഥ്വിരാജിന്‍റെ ഈ ഷൂസിന്‍റെ വിലയത്രേ. മൂന്ന് പേരുടെയും ഷൂസുകളുടെ വില കൂട്ടിയാൽ മൂന്ന് ലക്ഷത്തിലധികം വരും എന്നാണ് കണക്ക് എന്നും സോഷ്യല്‍ മീഡിയ പറയുന്നു.