ഉത്‌ക്കണ്‌ഠാരോഗത്തിനുള്ള മന:ശാസ്ത്ര ചികിത്സ എന്താണ് എന്ന്‍ അന്വേഷിച്ച് ഒരു പെൺകുട്ടി വരികയുണ്ടായി. വീട്ടില്‍ ആകെ വഴക്കും പ്രശ്നങ്ങളുമാണ്. ഭാവിയെപ്പറ്റി ചിന്തിക്കുമ്പോഴാണ് ഉത്‌ക്കണ്‌ഠ തോന്നുന്നു. അവൾക്ക്  മറുപടിയായി Relaxation training എന്നു പറഞ്ഞു തീരും മുൻപേ അവള്‍ക്ക് ആധി കയറി.

“അയ്യോ Breathing exercise, Relaxation training ഇങ്ങനെയുള്ളതൊന്നും വേണ്ട. ഇങ്ങോട്ടു വരുന്നതിനു മുൻപേ എനിക്കൊരു പണ്ഡിത ശ്രേഷ്ഠന്റെ ഉപദേശം കിട്ടിയിരുന്നു. Breathing exercise പോലെയുള്ള മാർ​ഗങ്ങളിലൂടെ നമ്മൾ മനസിനെ ശാന്തമാക്കിയാല്‍ ഉടമ മനസ്സില്‍ പിശാചു കയറി ഇരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. അതിനാല്‍ മനസ്സിനെ ശാന്തമാകാന്‍ അത്തരം ചികിത്സാ രീതികള്‍ ഒന്നും എനിക്കു വേണ്ട. പക്ഷേ എങ്ങനെയെങ്കിലും എന്റെ
പ്രശ്നങ്ങള്‍ പരിഹരിച്ചുതന്നേ മതിയാവൂ”.

(അപ്പോള്‍ വീട്ടില്‍ ഉള്ളവര്‍ തമ്മില്‍ പൊരിഞ്ഞ യുദ്ധം നടക്കുമ്പോള്‍ ഈ പിശാച് എവിടെപ്പോകും???)
Google നോക്കിയാവും ചികിത്സാരീതികളുടെ പേരുകള്‍ അദ്ദേഹം പഠിച്ചെടുത്തത്‌. ഇത്തരം ഒരുപാട്പണ്ഡിത ശ്രേഷ്ഠന്മാരെപറ്റി നമ്മളൊക്കെ ഇതിനു മുൻപേ കേട്ടിട്ടുണ്ടെങ്കിലും ഇത് അൽപം പുതിയ കണ്ടുപിടുത്തമാണ്. 

പഴയ നമ്പറുകള്‍ ഒന്നും ഫലിക്കുന്നില്ല എന്നു തോന്നിയതു കൊണ്ടാവും.പണ്ഡിതന്‍, ഉപദേഷ്ടാവ്, പ്രാവാചകന്‍ എന്നൊക്കെ പറഞ്ഞു വ്യാജചികിത്സയും, തെറ്റായ ഉപദേശങ്ങളും കൊടുത്ത് ആളുകളെ പറ്റിക്കാനായി  ചെറിയ ചില നാടകീയ പ്രകടനങ്ങള്‍ നടത്തണം എന്നല്ലേ ഉള്ളൂ. (ശരിയായ മാർ​ഗ നിര്‍ദ്ദേശങ്ങള്‍ നൽകുന്ന നിരവധിപ്പേര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. അവര്‍ ഒരിക്കലും യുക്തിരഹിതമായ ഉപദേശങ്ങള്‍ നൽകില്ല).

ഏതൊക്കെ ചികിത്സാരീതികള്‍ പിശാചിനെ ക്ഷണിച്ചുവരുത്തും എന്ന കണ്ടുപിടിത്തം നടത്തിയ അദ്ദേഹത്തിന് എന്തുകൊണ്ടാണ് ഉത്‌ക്കണ്‌ഠ കുറയ്ക്കാനുള്ള മാർ​ഗങ്ങൾ പറഞ്ഞു കൊടുക്കാന്‍ കഴിയാതെ പോയത്?
പല മാനസിക പ്രശ്നങ്ങളും ഇങ്ങനെ ചില വ്യാജ പണ്ഡിതന്മാരുടെയും പ്രവാചകന്മാരുടെയും ഉപദേശങ്ങള്‍ മാറിമാറി സ്വീകരിച്ച് കൊണ്ടുനടക്കുന്ന നിരവധിപ്പേരുണ്ട്. വർഷങ്ങൾ പലതു കഴിഞ്ഞതിനു ശേഷമാകും ഇതിലൊന്നും ഒരു കാര്യവുമില്ല എന്നു മനസ്സിലാക്കുന്നതും ഒടുവിൽ മന:ശാസ്ത്ര ചികിത്സയ്ക്കായി എത്തുന്നതും. 

കുറേയധികം ആളുകള്‍ ജീവിതത്തില്‍ ഒരിക്കലും അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് കാരണം അവരുടെ ചിന്തകളും മനസ്സിന്റെ തോന്നലുകളും മാത്രമാണെന്ന് തിരിച്ചറിയാതെ പോകുകയും ജീവിതകാലം മുഴുവന്‍ മനസ്സമാധാനം എന്തെന്നറിയാതെ ജീവിതം തള്ളിനീക്കുകയും ചെയ്യുന്നു. 

കുറച്ചു വർഷങ്ങൾക്ക് മുന്‍പ് ഒരു കല്യാണ വീട്ടില്‍ പോയപ്പോൾ ഞങ്ങൾ കുറച്ചുപേര്‍ ഒരു പണ്ഡിത ശ്രേഷ്ഠന്‍ ഒരുക്കിയ നാടകീയ മുഹൂർത്തത്തിന് സാക്ഷികളായി. ജീവിതത്തിന്റെ പകുതിയില്‍ അധികംകാലം മദ്യത്തിന് അടിമയായി ഉത്തരവാദിത്വങ്ങള്‍ ഒന്നും ഏറ്റെടുക്കാതെ ജീവിച്ച അദ്ദേഹം ഇപ്പോള്‍ അതെല്ലാം വേണ്ടെന്നുവെച്ച് ഒരു പണ്ഡിതനും പ്രവാചകനും ഒക്കെയായി വളരെ സിമ്പിള്‍ ലൈഫ് നയിക്കുന്നു. 

നാലാള്‍ കൂടിയതല്ലേ, അദ്ദേഹം കയ്യിലിരുന്ന ഗ്രന്ഥം ഞങ്ങളുടെ കൂട്ടത്തില്‍ ഒരാൾക്ക് ‌കൊടുത്ത് അദ്ദേഹം പറയുന്ന ഭാഗം ഒന്നു വായിക്കാന്‍ ആവശ്യപ്പെട്ടു. മനുഷ്യനെ നന്നാക്കാന്‍ രചിക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥമാണ് അതെന്നിരിക്കെ അദ്ദേഹം സ്വന്തലാഭത്തിനുവേണ്ടി അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ അര്‍ത്ഥം വളച്ചൊടിക്കുകയായിരുന്നു ചെയ്തുപോന്നത്.

നാടകം ആരംഭിച്ചു. തനിക്കു വായിക്കാന്‍ അറിയില്ല, സ്കൂളില്‍ പോകുകയോ അക്ഷരം പഠിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ അതില്‍ എഴിതിയിരിക്കുന്ന എല്ലാ കാര്യങ്ങളും അത്ഭുതകരമായി ഒരിക്കലും വായിക്കാതെ എല്ലാം തനിക്കറിയാം. അദ്ദേഹം വായിക്കാന്‍ പറഞ്ഞ ഭാഗം ഞങ്ങക്കൊപ്പമുള്ള ഒരാള്‍ വായിക്കുന്നതിനു തൊട്ടുമുൻപ്  അദ്ദേഹം പ്രവചിച്ചു“നിങ്ങള്‍ ഇപ്പോള്‍ വായിക്കാന്‍ പോകുന്ന വാക്കുകള്‍ ഇതായിരിക്കും”.

വായിച്ചു കഴിഞ്ഞ ഉടന്‍- “ഹോ.... എന്തൊരു മഹാത്ഭുതം. ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ ഇതു തന്നെയാവും നിങ്ങള്‍ വായിക്കുക എന്ന്” (അതെന്താ വായിച്ചു മാത്രമേ പഠിക്കാന്‍ കഴിയുകയുള്ളൂ? കേട്ടു പഠിക്കാന്‍ കഴിയില്ലേ? പഠന വൈകല്യം പോലെയുള്ള അവസ്ഥകളുളളവർക്ക് വായിക്കാന്‍ അറിയില്ല എങ്കിലും വായിക്കുന്നത് കേട്ടു പഠിക്കാന്‍ കഴിയും).

അതിനുശേഷം അടുത്തതായി അദ്ദേഹത്തിന്റെ) പ്രവചന വിദ്യ. ആ അത്ഭുത മനുഷ്യന്‍ എന്നോടു ചോദിച്ചു- “നിങ്ങളുടെ അമ്മ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നു അല്ലേ?”
ഒട്ടും ആലോചിക്കാതെ തന്നെ ഞാന്‍ മറുപടി പറഞ്ഞു “ഇല്ല”. 
പുള്ളി മനസ്സില്‍ ചിന്തിച്ചുകാണും “പണിപാളിയല്ലോ”
എന്റെി പ്രായത്തിലുള്ള ആളുകളുടെ മാതാപിതാക്കള്ക്ക്  രോഗങ്ങള്‍ ഉണ്ടെന്നു മനസ്സിലാക്കാന്‍ ദിവ്യ ശക്തി ആവശ്യമുണ്ടോ? വാര്ദ്ധകക്യത്തില്‍ ആളുകള്ക്ക്് ഏതെങ്കിലുമൊക്കെരോഗങ്ങള്‍ ഉണ്ടാകുമെന്നു പ്രവചിക്കാന്‍ ഈ നാടകത്തിന്റെ  ഒക്കെ ആവശ്യം ഉണ്ടായിരുന്നോ?
എന്തായാലുംഅധികം വൈകാതെ പുള്ളി കട പൂട്ടി പോയി.
ഇത്തരം ദിവ്യന്മാര്‍ ചോദിക്കാന്‍ സാധ്യതയുള്ള ചില ചോദ്യങ്ങളും, അവരുടെ ചില കണ്ടുപിടുത്തങ്ങളും-
“നിങ്ങള്ഒ രു ക്ഷിപ്രകോപിയാണ് അല്ലെ? എന്നാല്ദേകഷ്യപ്പെട്ടാലുംനിങ്ങളുടെ മനസ്സ്പെട്ടെന്നുതന്നെതണുക്കും”
“ഭര്ത്താ്വിന്റെി ചില സ്വഭാവ രീതികളോട് നിങ്ങള്ക്ക്ക യോജിക്കാന്‍ കഴിയുന്നില്ല അല്ലെ? ഭര്ത്താകവ് നിങ്ങളെ സ്നേഹിക്കുന്നില്ല എന്ന് എപ്പോഴും പരാതി പറയുന്ന ആളാണ് നിങ്ങള്‍ അല്ലെ?
“നിങ്ങുടെ ഭാര്യ ദേഷ്യക്കാരിയാണ്‌ അല്ലെ?”
“നിങ്ങളുടെ കുട്ടികളെപ്പറ്റി നിങ്ങള്ക്ക്ല വലിയ ആശങ്കയുണ്ട് അല്ലെ?”
“നിങ്ങള്‍ നിങ്ങളുടെ അമ്മയെയാണ് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് അല്ലെ?
മേല്പറഞ്ഞ ചോദ്യങ്ങളില്‍ ഏതെങ്കിലുമൊക്കെ ശരിയാണ് എന്ന് ഒരുപാടുപേര്‍ ഉത്തരം പറയാന്‍ സാധ്യതയുള്ള വളരെസാധാരണമായ ചോദ്യങ്ങള്‍ മാത്രമാണ്. 

ഇങ്ങനെയുള്ള പലരെയും സമീപിച്ച അനുഭവങ്ങള്‍ ഉള്ളതുകൊണ്ടാവും മന:ശാസ്ത്ര ചികിത്സയ്ക്കു വരുന്ന പലരും പ്രതീക്ഷിക്കുന്നത് അവര്‍ വരുമ്പോള്‍ തന്നെ അവരെഹിപ്നോട്ടിസത്തിലൂടെ ബോധം കെടുത്തി, ഒടുവില്‍ ബോധം വരുമ്പോള്‍ within seconds ഏതോ ഒരത്ഭുത ശക്തി അവരില്‍ പ്രവേശിച്ച് എല്ലാം മാറുന്നു. 

എന്നാല്‍ യാഥാർത്ഥ്യം അതല്ല. Psychoeducation- തന്റെ രോഗം എന്താണെന്നും എന്താണ് പ്രതിവിധിയെന്നും ഒരു വ്യക്തിയെ പറഞ്ഞു മനസ്സിലാക്കുക എന്നത് മന:ശാസ്ത്ര ചികിത്സയിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. ആ വ്യക്തി അറിയാതെ അല്ല ആ വ്യക്തിയുടെ ചിന്തകളില്‍ മാറ്റം വരുന്നത്. 

ചികിത്സയുടെ ആദ്യ ഘട്ടത്തിലോ അല്ലെങ്കില്‍ ആ വ്യക്തി തന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനുള്ള മാനസികാവസ്ഥയില്‍ ആണ് എന്ന് ഉറപ്പാക്കിയശേഷം കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുക എന്നത് ഇനി അത്തരം അവസ്ഥകള്‍ ഒഴിവാക്കാന്‍ ആ വ്യക്തിയെ പ്രാപ്തനാക്കുന്ന പ്രധാനഘടകമാണ്. 

മണിച്ചിത്രത്താഴ് എന്ന സിനിമയില്‍ ഗംഗയുടെ ശരീരത്തില്‍ പ്രവേശിച്ച നാഗവല്ലിയെ ഒഴുപ്പിക്കുന്നതുപോലെയുള്ള നാടകീയ രംഗങ്ങള്‍ ഒന്നും തന്നെ ഒരു ക്ലിനിക്കില്‍ ചികിത്സ തേടി വരുന്നവര്ക്ക്  കാണാന്‍ കഴിയില്ല. അതു സിനിമയായതുകൊണ്ട് അത്തരമൊരു രംഗം അതില്‍ അനിവാര്യമായിരുന്നു. എന്നാല്‍ യാഥാര്യംഥ്രം  അതല്ലെന്നും എന്റെ  ജീവിതവും എന്റൊ മനസ്സിന്റെം സമാധാനം നിലനിര്ത്തേ ണ്ടതിന്റെന ഉത്തരവാദിത്വവും എനിക്കാണെന്നുംനമ്മള്‍ ഓരോരുത്തരും മനസ്സിലാക്കണം. 

എന്റെ മനസ്സിനെയും എന്റെ സാഹചര്യങ്ങളെയും ഒന്നിനെയും ശരിയാക്കാനുള്ള ഒരു കഴിവും എനിക്കില്ല എന്നു തോന്നുമ്പോഴാണ് ആരെങ്കിലും യുക്തിക്കു നിരക്കാത്ത എന്തെങ്കിലുമൊക്കെ പറയുമ്പോള്‍ അതു വിശ്വസിക്കേണ്ടി വരുന്നതും കബളിപ്പിക്കപ്പെടുന്നതും. ഓരോ നാൽപത് നിമിഷത്തിലും ആത്മഹത്യകള്‍ നടക്കുന്നു എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ തെളിയിക്കുന്നത്. ശരിയായ ചികിത്സ കിട്ടുന്നില്ല എന്നതിനാല്‍ നമ്മുടെ സമൂഹത്തിന്റെ മാനസികാരോഗ്യം ഏതു നിലയിലാണ് എന്നുള്ളതിനെപ്പറ്റി ​ഗൗരവമായി ചിന്തിക്കേണ്ട സമയമാണിത്.

കടപ്പാട്:
പ്രിയ വര്‍ഗീസ്
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
PH: 8281933323
Telephone counselling available (10am to 2pm) Free 15min