കൊവിഡ് 19 പശ്ചാത്തലത്തില്‍ വീട്ടിലിരുന്നാണ് പലരും ഇന്ന് ജോലി ചെയ്യുന്നത്. എങ്ങനെയാണ് 'വര്‍ക്ക് ഫ്രം ഹോം' ഉപയോഗപ്പെടുത്തേണ്ടത് എന്നും അത്തരത്തിലുള്ള പല നിര്‍ദ്ദേശങ്ങളും ഇതിനോടകം ചര്‍ച്ച ചെയ്തു കഴിഞ്ഞു. ഇപ്പോഴിതാ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അത്തരമൊരു നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ്. 

വീട്ടിലിരുന്ന് ഓഫീസ് മീറ്റിങ്ങില്‍ (വീഡിയോ കോളിലൂടെ) പങ്കെടുക്കുന്നതിന് മുന്‍പ്  എങ്ങനെ നല്ല സ്റ്റൈലായി വസ്ത്രം ധരിക്കാം എന്നാണ് പ്രിയങ്ക തന്‍റെ പുതിയ പോസ്റ്റിലൂടെ പറയുന്നത്. ഹെവി ലുക്ക് തരുന്ന ക്രോപ്പുടോപ്പും ജാക്കറ്റും ഒപ്പം ഒരു   പൈജാമയും ധരിച്ച് സ്റ്റൈലന്‍ ലുക്കിലാണ് പ്രിയങ്ക.

 

'സൂം മീറ്റിങ്ങ് ലുക്ക്' എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് താരം കുറിച്ചത്.  ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രിയങ്ക ആരാധകര്‍ക്കായി ചിത്രം പങ്കുവച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 

Zoom meeting lewk! ✅😂

A post shared by Priyanka Chopra Jonas (@priyankachopra) on May 26, 2020 at 11:34am PDT

 

വസ്ത്രധാരണത്തിന്‍റെ കാര്യത്തില്‍ ഏറ്റവും മുന്‍നിരയില്‍ തന്നെ ശ്രദ്ധാകേന്ദ്രമായി നില്‍ക്കാന്‍ ശ്രമിക്കുന്ന ഒരു താരമാണ് പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ ഫാഷന്‍ സെന്‍സിനെ  കുറിച്ച് ഫാഷന്‍ ലോകത്ത് നല്ല അഭിപ്രായമാണെങ്കിലും ചിലപ്പോഴൊക്കെ താരത്തിന്‍റെ വസ്ത്രങ്ങള്‍ വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കാറുണ്ട്. 

അമേരിക്കയിലാണ് പ്രിയങ്കയും ഭര്‍ത്താവ്  നിക്കും ഇപ്പോള്‍ ഉള്ളത്. ആരാധകരുമായി എപ്പോഴും തന്‍റെ വിശേഷങ്ങള്‍ പ്രിയങ്ക പങ്കുവയ്ക്കാറുണ്ട്. 

Also Read: പ്രതീക്ഷിക്കുന്നതും യാഥാര്‍ത്ഥ്യവും; സ്വിം സ്യൂട്ടില്‍ ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയങ്ക ചോപ്ര...