ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ എപ്പോഴും പിടിച്ചുപറ്റുന്ന ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്ര. നടി എന്നതിനേക്കാളേറെ ഒരു ഫാഷന്‍ ഐക്കണ്‍ കൂടിയായി മാറിയിരിക്കുകായണ് പ്രിയങ്ക. തന്‍റേതായ കൈയൊപ്പ് എന്നും പ്രിയങ്കയുടെ ഫാഷനില്‍ ഉണ്ടായിരിക്കും. പ്രിയങ്ക ധരിക്കുന്ന വസ്ത്രങ്ങള്‍ എപ്പോഴും  വാര്‍ത്തകളില്‍ ഇടംനേടാറുമുണ്ട്. 

 

 
 
 
 
 
 
 
 
 
 
 
 
 

#priyankachopra at @festivaldufilmdemarrakech #fifm2019 #viralbhayani @viralbhayani

A post shared by Viral Bhayani (@viralbhayani) on Dec 5, 2019 at 7:51pm PST


 

അടുത്തിടെ പ്രിയങ്ക ധരിച്ച സാരിയും ഫാഷന്‍ ലോകത്തിന്‍റെ കയ്യടി നേടി കഴിഞ്ഞു. ഐവറി നിറത്തിലുള്ള സാരിയില്‍ അതിമനോഹരിയായിരുന്നു പ്രിയങ്ക.  

 

നിറയിലെ മിനുക്കുകള്‍ പിടിപ്പിച്ചിരിക്കുന്ന സാരിയോടൊപ്പം സ്ലീവ് ലെസ് ബ്ലൌസാണ്  പ്രിയങ്ക  ധരിച്ചത്. ഐവറി നിറത്തിലുള്ള ചോക്കറും പ്രിയങ്ക ധരിച്ചിരുന്നു. പുറകിലോട്ട് തലമുടി കെട്ടിവെയ്ച്ചത് താരത്തെ കൂടുതല്‍ ഭംഗിയാക്കി.