ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ മിടുക്കിയാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. തന്‍റേതായ കൈയൊപ്പ് എന്നും പ്രിയങ്കയുടെ ഫാഷനില്‍ ഉണ്ടായിരിക്കും. പ്രിയങ്ക ധരിക്കുന്ന വസ്ത്രങ്ങള്‍ എപ്പോഴും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാവുകയും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ നിക് ജെനാസുമൊത്ത് പ്രിയങ്ക പാരിസ് നഗരത്തിലൂടെ നടക്കുമ്പോൾ ഫാഷൻ ലോകം പ്രിയങ്കയുടെ പിന്നാലെയുണ്ട്. 

ചെറിയൊരു ഫാഷന്‍ ഷോയാണ് പാരിസിൽ പ്രിയങ്ക നടത്തുന്നതെന്നാണ് ഫാഷന്‍ പ്രേമികള്‍ പറയുന്നത്. ഇതുവരെയുള്ള പ്രിയങ്കയുടെ വസ്ത്രങ്ങള്‍ സൂചിപ്പിക്കുന്നതും അതു തന്നെയാണ്. 

 

പ്രിയങ്കയുടെ കറുത്ത സ്യൂട്ടാണ് ആദ്യം ശ്രദ്ധ നേടിയത്. ആൽബർട്ടാ ഫെര്‍ട്ടി ഡിസൈൻ ചെയ്ത കറുപ്പ് സ്ട്രൈറ്റ് ലെഗ് ജംപ് സ്യൂട്ടില് കിടുലുക്കിലാണ് പ്രിയങ്ക പാരിസില്‍ എത്തിയത്. 

ഇളം പച്ചനിറത്തിലുള്ള സാറ്റിൻ പൈജാമയും ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ നേടി. 

അലക്സാൻഡ്ര ഒ'നെല്ലി ഡിസൈൻ ചെയ്ത പാറ്റേണ്‍ വസ്ത്രമാണ് കൂട്ടത്തല്‍ എല്ലാവരുടെയും പ്രശംസ നേടിയത്. 

ഒലിവ് ഗ്രീന്‍ പാന്‍റ് സ്യൂട്ടിലുള്ള ലുക്കും ശ്രദ്ധ നേടി. വൺ ഷോൾഡർ ആയിരുന്നു ഇതിന്റെ പ്രത്യേകത. പൈലോട്ടോ ആണ് ഡിസൈനർ.