Asianet News MalayalamAsianet News Malayalam

നിങ്ങള്‍ പങ്കാളിയോട് ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ഏഴ് ചോദ്യങ്ങള്‍!

നിങ്ങള്‍ ഒരു പ്രണയ ബന്ധത്തിലേര്‍‌പ്പെടുമ്പോള്‍ പങ്കാളിയുമായി പല കാര്യങ്ങള്‍ ചര്‍ച്ച ചെയ്തേക്കാം. നല്ല രീതിയിലുളള ആശയവിനിമയം നല്ലൊരു ബന്ധത്തിന് അടിത്തറയാണ് എന്നാണല്ലോ. എന്നാല്‍ എന്തും പങ്കാളിയോട് തുറന്നുപറയാന്‍ പാടില്ല എന്ന് പറയുന്ന വിഭാഗവും ഉണ്ട്.

questions you should never ask your partner
Author
Thiruvananthapuram, First Published Jun 24, 2019, 9:10 PM IST

വിവാഹമായാലും പ്രണയമായാലും ഒരു ബന്ധം നല്ലരീതിയില്‍ മുന്നോട്ടുപോകുന്നതിന് ചില ഘടകങ്ങള്‍ ആവശ്യമാണെന്ന് പറയാറുണ്ട്. ഇവയൊക്കെ വ്യക്തിപരവുമാണ്. എങ്കിലും പരസ്‌പരം മനസിലാക്കിയും വിശ്വാസത്തോടെയുമാണ് ഏതൊരു ബന്ധവും മുന്നോട്ട് പോകുന്നത്. നിങ്ങള്‍ ഒരു പ്രണയ ബന്ധത്തിലേര്‍‌പ്പെടുമ്പോള്‍ പങ്കാളിയുമായി പല കാര്യങ്ങള്‍ ചര്‍ച്ച ചെയ്തേക്കാം. നല്ല രീതിയിലുളള ആശയവിനിമയം നല്ലൊരു ബന്ധത്തിന് അടിത്തറയാണ് എന്നാണല്ലോ. എന്നാല്‍ എന്തും പങ്കാളിയോട് തുറന്നുപറയാന്‍ പാടില്ല എന്ന് പറയുന്ന വിഭാഗവും ഉണ്ട്.

ഇവയെല്ലാം തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്. ഇതൊന്നും ശാസ്ത്രീയപരമായി തെളിയിച്ച കാര്യങ്ങളല്ല. എങ്കിലും ചില രസകരമായ നിരീക്ഷണങ്ങളിലൂടെ ഉടലെടുത്ത കാര്യമാണിത്. അത്തരത്തില്‍ നിങ്ങളുടെ പങ്കാളിയോട് ചോദിക്കാന്‍ പാടില്ലാത്ത ആ ഏഴ് ചോദ്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.  

ഒന്ന്....

'നീ എന്നോട് പറയുന്നത് സത്യം തന്നെയാണോ'  എന്ന ഒരൊറ്റ ചോദ്യം മതി ചിലപ്പോള്‍ നിങ്ങളുടെ ബന്ധത്തില്‍ വിള്ളലുകളുണ്ടാകാന്‍. കാരണം ഈ ചോദ്യം നിങ്ങള്‍ക്ക് പങ്കാളിയെ വിശ്വാസം ഇല്ല എന്നതിനെ സൂചിപ്പിക്കുന്നതാണ്. അല്ലെങ്കില്‍ അത്തരത്തിലൊരു ചിന്ത നിങ്ങളുടെ പങ്കാളിയില്‍ ഉണ്ടായേക്കാം. ഇത് എല്ലാ ബന്ധങ്ങളിലും ഉണ്ടാകണമെന്നില്ല. ഇവയൊക്കെ വ്യക്തികളെ സംബന്ധിച്ചിരിക്കുന്ന കാര്യങ്ങളാണ്. 

രണ്ട്...

'എന്തിനാണ് നിങ്ങള്‍ ഇങ്ങനെ തെറ്റ് ചെയ്യുന്നത്?'  പങ്കാളിയെ കുറ്റപ്പെടുത്തിയുളള ഇത്തരം ചോദ്യങ്ങള്‍ നിങ്ങളുടെ ബന്ധത്തിനെ മോശമായി ബാധിച്ചേക്കാം. എപ്പോഴും പങ്കാളിയുടെ ഭാഗത്ത് തെറ്റുണ്ടെന്നും പങ്കാളി ചെയ്യുന്നതെല്ലാം തെറ്റാണെന്നും പറയുന്നത് ബന്ധങ്ങളെ വഷളാക്കാം. പകരം പങ്കാളിയോട് കൃത്യമായി കാര്യങ്ങള്‍ സംസാരിക്കുക. എങ്ങനെ വിഷയത്തില്‍ പരിഹാരം കണ്ടെത്താം എന്നും പറയുക. പങ്കാളിയുടെ പെരുമാറ്റത്തിലെ തെറ്റുകള്‍ പറയാം, എന്നുകരുതി എപ്പോഴും കുറ്റപ്പെടുത്താതെ പങ്കാളി ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചും സംസാരിക്കാം. 

മൂന്ന്...
 
'നിങ്ങള്‍ക്കൊന്ന് സമാധാനമായി ഇരുന്നൂണ്ടേ' എന്ന ചോദ്യം കൊണ്ട് നിങ്ങളുടെ പങ്കാളിക്ക് യാതൊരു സമാധാനവും കിട്ടാന്‍ പോകുന്നില്ല. നിങ്ങളുടെ പങ്കാളിക്ക് പലതരത്തിലുളള പിരിമുറുക്കങ്ങള്‍ ഉണ്ടാകാം. അത് എന്താണെന്ന് ആദ്യം ചോദിച്ച് മനസ്സിലാക്കുക. ശേഷം പരിഹാരം നിര്‍ദ്ദേശിക്കുക. പങ്കാളിയോട് അത്തരം സാഹചര്യങ്ങളില്‍ കുറച്ച് കൂടുതല്‍ കരുതല്‍ കാണിക്കുക. 

നാല്...

നിങ്ങള്‍ ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ചോദ്യമാണിത്. 'നിങ്ങളുടെ മുന്‍പങ്കാളിയെക്കാള്‍ നല്ലതാണോ ഞാന്‍' എന്ന ചോദ്യം ഒരിക്കലും ചോദിക്കരുത്. അത് നിങ്ങളുടെ ബന്ധം കൂടുതല്‍ വഷളാക്കിയേക്കും. നിങ്ങളുടെ പങ്കാളിയുടെ മുന്‍കാല ബന്ധത്തെ കുറിച്ച് ഒരിക്കലും സംസാരിക്കരുത്. അത്തരം സംസാരങ്ങള്‍ സൂചിപ്പിക്കുന്നത് തന്നെ നിങ്ങള്‍ ഈ ബന്ധത്തില്‍ ഒട്ടും തൃപ്തയല്ല എന്നും നിങ്ങളില്‍ നിങ്ങള്‍ക്ക് വിശ്വാസം ഇല്ല എന്നുമാണ്. അതുമാത്രമല്ല ഇത് നിങ്ങളില്‍ അസൂയ ഉണ്ടാക്കാനും സാധ്യതയുണ്ട്. 

അഞ്ച്...

ആരോടൊപ്പമുളള നിമഷമാണ് നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും മികച്ചത് അല്ലെങ്കില്‍ മറക്കാനാകാത്തത്? ഇത്തരം ചോദ്യങ്ങളും ഒഴിവാക്കുക. ഭൂതക്കാലത്തിലേക്ക് എത്തി നോക്കുന്ന ചോദ്യങ്ങള്‍ ബന്ധങ്ങളെ മോശമായി ബാധിക്കാം. 

ആറ്... 

'എനിക്ക് ഇഷ്ടമല്ലാത്ത കാര്യം എന്തിന് ചെയ്യുന്നു?' ഈ ചോദ്യവും നിങ്ങളുടെ പങ്കാളിയുടെ സമാധാനം നശിപ്പിക്കാം. പങ്കാളിക്ക് പങ്കാളിയുടേതായ വ്യക്തിസ്വാതന്ത്യ്രം ഉണ്ടെന്ന് തിരിച്ചറിയുക. ഒന്നും അടിച്ചേല്‍പ്പിക്കരുത്. എപ്പോഴും കുറ്റപ്പെടുത്താതെ പങ്കാളിയിലെ നല്ല വശങ്ങളെ കാണാന്‍ ശ്രമിക്കുക. 

ഏഴ്...

'നിങ്ങള്‍ എന്നെ ശരിക്കും സ്നേഹിക്കുന്നുണ്ടോ?' - ഈ ചോദ്യം മതി അതുവരെയുളള നിങ്ങളുടെ ബന്ധത്തിലെ എല്ലാ സന്തോഷങ്ങളും ചിലപ്പോള്‍ നഷ്ടപ്പെടാന്‍. നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയിലും ആ ബന്ധത്തിലും വിശ്വാസം ഇല്ല എന്നതിനുളള സൂചനയാകാം ഈ ചോദ്യം. 

ഇക്കാര്യങ്ങളെല്ലാം തികച്ചും വ്യക്തിപരമായവയാണ്. ഇതൊന്നും ശാസ്ത്രീയപരമായി തെളിയിച്ച കാര്യങ്ങളല്ല എന്നു കൂടി അറിയുക.

Follow Us:
Download App:
  • android
  • ios