കൊച്ചിയില്‍ വെച്ച് നടന്ന ഇന്ത്യന്‍ ഫാഷന്‍ ലീഗില്‍ റാംപ് വാക്ക് ചെയ്ത്  അയ്യപ്പ ധർമ സേനാ പ്രസിഡന്‍റ് രാഹുല്‍ ഈശ്വര്‍. എത്തിനിക്ക് വസ്ത്രത്തിലാണ് രാഹുല്‍ റാംപില്‍ തിളങ്ങിയത്. മിസിസ് കേരളയുടെ ജഡ്ജ് കൂടിയായിരുന്നു രാഹുല്‍. 

ആനയുടെ ചിത്രം പ്രിന്‍റ്  ചെയ്തിരുന്ന വെള്ള കുര്‍ത്തയാണ് രാഹുല്‍ ധരിച്ചത്. ചിത്രം രാഹുല്‍ തന്നെ തന്‍റെ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയായിരുന്നു. എന്നാല്‍ ചിത്രത്തിന്  താഴെ നിരവധി പേര്‍ രാഹുലിനെ വിമര്‍ശിച്ചുകൊണ്ടു രംഗത്തെത്തി. 

"ഇതൊക്കെ നമ്മുടെ സംസ്കാരത്തിന് ചേര്‍ന്നത് ആണോ ജി" എന്നായിരുന്നു ഒരാളുടെ കമന്‍റ്.  ചിത്രത്തെ ട്രോളുന്നവരോട് എന്താണ് പറയാനുളളത് എന്ന ചോദ്യത്തിന്  'സൗന്ദര്യത്തെ ഏറ്റവും കൂടുതല്‍ സെലിബ്രേറ്റ് ചെയ്ത സംസ്കാരം നമ്മുടേതാണ്' എന്നായിരുന്നു രാഹുലിന്‍റെ മറുപടി. ഇന്ത്യന്‍ എത്തിനിക്ക് വസ്ത്രമാണ് താന്‍ ധരിച്ചത് എന്നും രാഹുല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.