ഈ പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. 2018 ൽ 'ഡെയിലി മെയിൽ ഓൺലെെനി' ൽ ഈ വീഡിയോയെ സംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

കീരിയുടെ മുന്നിൽ അകപ്പെട്ടാൽ പിന്നെ പാമ്പുകളുടെ കാര്യം പറയേണ്ടതില്ല. മരത്തിന് മുകളിലിരിക്കുന്ന ഒരു പാമ്പിനെ ചാടി പിടിച്ച് കടിച്ച് കൊല്ലുന്ന കീരിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാമ്പ് മരത്തിന് മുകളില്‍ വിശ്രമിക്കുകയായിരുന്നു. തൊട്ട് താഴെ കീരിയുളള കാര്യം അറിയാതെയാണ് പാമ്പിന്റെ വിശ്രമം.

പാമ്പിന്റെ സാന്നിധ്യം മനസിലാക്കിയ കീരി ഉടനെ തന്നെ പാമ്പിനെ ആക്രമിക്കുന്നത് വീഡിയോയിൽ കാണാം. മരത്തിന് മുകളിൽ പാമ്പ് ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം കീരി ശക്തിയോടെ പാമ്പിനെ പിടികൂടുന്നതാണ് വീഡിയോയിലെ ശ്രദ്ധേയമായ ഭാഗം. തുടര്‍ന്ന് കടിച്ച് കുടഞ്ഞ് പാമ്പിനെ കൊല്ലുന്നതും വീഡിയോയിൽ കാണാം.

മഹാരാഷ്ട്രയിലെ വെസ്റ്റ് നാസിക് ഡിവിഷനിലെ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് ഈ പഴയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഈ പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. 2018 ൽ ഡെയിലി മെയിൽ ഓൺലെെനിൽ ഈ വീഡിയോയെ സംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

Scroll to load tweet…

നടുറോഡില്‍ കീരിയും മൂര്‍ഖനും തമ്മില്‍ തല്ല്; രക്ഷയ്ക്കെത്തി പന്നിക്കൂട്ടം; പിന്നെ സംഭവിച്ചത്...