Asianet News MalayalamAsianet News Malayalam

കൂർത്ത കുപ്പിച്ചില്ലുകൾ പോലെയുള്ള പല്ലുകൾ, കറുപ്പ് നിറം; ഈ മത്സ്യത്തെ കണ്ട് അമ്പരന്ന് പ്രദേശവാസികള്‍

ആഴക്കടൽ മത്സ്യവിഭാഗമായ പസഫിക്ക് ഫുട്‌ബോൾ ഫിഷ് എന്നയിനത്തിൽ പെട്ട ഒരു മത്സ്യമായിരുന്നു അത്. തലയുടെ മുകളിൽ നിന്ന് നീണ്ടുനിൽക്കുന്ന ചൂണ്ട പോലുള‌ള ഭാഗം അനക്കി ഇരപിടിക്കുന്ന ഇവ ആംഗ്ളർ മത്സ്യങ്ങളുടെ ഗണത്തിൽ പെടുന്നതാണ്.

Rarely Seen Deep Sea Fish Found Washed Up On California Beach
Author
California, First Published May 13, 2021, 10:33 PM IST

കാലിഫോർണിയ ന​ഗരത്തിലെ ക്രിസ്റ്റൽ കോവ് സ്റ്റേറ്റ് പാർക്കിലെത്തിയ സന്ദർശകരെല്ലാം ശരിക്കുമൊന്ന് ഞെട്ടി. ഭയം തോന്നിക്കുന്ന വലിയൊരു മത്സ്യം കരയിലേക്ക് ചത്തടിഞ്ഞ് കിടക്കുന്നതാണ് അവർ കാണുന്നത്. കൂർത്ത കുപ്പിച്ചില്ലുകൾ പോലെയുള്ള പല്ലുകൾ, കറുപ്പ് നിറം, വീർത്ത ശരീരം എന്നിവയായിരുന്നു അതിന്റെ രൂപം. 

 ആഴക്കടൽ മത്സ്യവിഭാഗമായ പസഫിക്ക് ഫുട്‌ബോൾ ഫിഷ് എന്നയിനത്തിൽ പെട്ട ഒരു മത്സ്യമായിരുന്നു അത്. തലയുടെ മുകളിൽ നിന്ന് നീണ്ടുനിൽക്കുന്ന ചൂണ്ട പോലുള‌ള ഭാഗം അനക്കി ഇരപിടിക്കുന്ന ഇവ ആംഗ്ളർ മത്സ്യങ്ങളുടെ ഗണത്തിൽ പെടുന്നതാണ്.

 ഇത്തരം മത്സ്യങ്ങൾ സമുദ്രത്തിന്റെ മുകൾതട്ടിലേക്ക് വരാറില്ല. തലയുടെ മുകൾ ഭാഗത്ത് നീണ്ട ചൂണ്ട പോലെയുള‌ള ഭാഗം പെൺമത്സ്യങ്ങൾക്ക് മാത്രമാണുള‌ളത്. 

കടലിന്റെ അടിത്തട്ടിൽ 3000 അടി താഴെ ഒളിച്ചിരുന്ന് ഇവ ഇര അടുത്തെത്തുമ്പോൾ പിടിക്കുന്നു. ഇവയുടെ അത്ര വലുപ്പമുള‌ള ഇരകളെയും എളുപ്പത്തിൽ പിടിച്ച് ഭക്ഷിക്കാൻ ഈ മത്സ്യങ്ങൾക്ക് കഴിയും. പസഫിക് സമുദ്രത്തിന് പുറമേ അറ്റ്ലാന്റിക്, ഇന്ത്യൻ മഹാ സമുദ്രങ്ങളിലും ഇവയെ കാണാം.

Davey's Locker Sportfishing & Whale Watching എന്ന ഫേസ്ബുക്ക് പേജിലാണ് ഇവയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. നിരവധി പേരാണ് പോസ്റ്റ് ഷെയർ ചെയ്യുകയും രസകരമായ കമന്റുകൾ നൽകുകയും ചെയ്തതു. 

 

Posted by Davey's Locker Sportfishing & Whale Watching on Saturday, 8 May 2021

 

Follow Us:
Download App:
  • android
  • ios