ഒരു എലി കാറിന്‍റെ മുകളില്‍ കയറിക്കൂടുകയും യാത്ര ചെയ്തുകൊണ്ടിരിക്കെ പിന്നീട് കാറിലെ യാത്രക്കാര്‍ ഇത് കാണുകയും ചെയ്തതാണ് വീഡിയോയിലുള്ളത്

ഓരോ ദിവസവും രസകരവും പുതുമയുള്ളതുമായ എത്രയോ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വരാറ്, അല്ലേ? ഇവയില്‍ മിക്കതും കാഴ്ചക്കാരെ കൂട്ടുന്നതിന് വേണ്ടി മാത്രം ബോധപൂര്‍വം തയ്യാറാക്കുന്നവയായിരിക്കും. എന്നാല്‍ മറ്റ് ചില വീഡിയോകളാകട്ടെ, അപ്രതീക്ഷിതമായി കണ്‍മുന്നിലുണ്ടാകുന്ന സംഭവവികാസങ്ങളുടെ പകര്‍പ്പുകളും ആയിരിക്കും. സത്യത്തില്‍ ഇത്തരം വീഡിയോകള്‍ക്കാണ് ആത്മാര്‍ത്ഥമായി ഏറെ കാഴ്ചക്കാരെ ലഭിക്കാറ്. 

എന്തെങ്കിലും തമാശകളോ, അത്തരത്തില്‍ നമ്മെ ചിരിപ്പിക്കുന്നതോ, അല്ലെങ്കില്‍ അപകടങ്ങളോ ആര്‍ക്കെങ്കിലും സംഭവിച്ച അബദ്ധങ്ങളോ എന്തുമാകാം ഇങ്ങനെ വരുന്ന വീഡിയോകളുടെ ഉള്ളടക്കം. എന്തായാലും നമ്മെ ചിരിപ്പിക്കുന്നതോ അല്‍പം സന്തോഷിപ്പിക്കുന്നതോ ആയിട്ടുള്ള വീഡിയോകളാണ് ഏറെ പേരും ഇഷ്ടപ്പെടാറ്.

ഇത്തരത്തിലുള്ള രസകരമായൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒരു എലി കാറിന്‍റെ മുകളില്‍ കയറിക്കൂടുകയും യാത്ര ചെയ്തുകൊണ്ടിരിക്കെ പിന്നീട് കാറിലെ യാത്രക്കാര്‍ ഇത് കാണുകയും ചെയ്തതാണ് വീഡിയോയിലുള്ളത്. 

വീടിന് ചുറ്റുപാടുമായി കഴിഞ്ഞുകൂടുന്ന ഇത്തരത്തിലുള്ള ചെറിയ ജീവികളും മൃഗങ്ങളും വാഹനത്തില്‍ രഹസ്യമായി കയറിക്കൂടുന്നത് അപൂര്‍വസംഭവം ഒന്നുമല്ല. എങ്കിലും ഇവരെ അങ്ങനെ പ്രോത്സാഹിപ്പിച്ചാല്‍ വണ്ടിക്ക് 'പണി' വരുന്ന വഴി അറിയില്ല. ഇതുതന്നെയാണ് വീഡിയോയില്‍ കാര്‍ യാത്രക്കാരനെയും അലട്ടുന്ന സംഗതി. 

ന്യൂയോര്‍ക്കിലെ ബ്രൂക്‍ലിൻ സ്വദേശിയായ കെവിൻ കൂപ് എന്നയാളാണ് തന്‍റെ രസകരമായ അനുഭവം വീഡിയോ ആയി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കെവിൻ കുടുംബത്തിനൊപ്പം യാത്ര ചെയ്തുകൊണ്ടിരിക്കെ കാറിന്‍റെ മുൻഭാഗത്തായി എലി ഓടിക്കളിക്കുന്നത് വീഡിയോയില്‍ കാണാം. 

ഇടയ്ക്ക് ഇത് താഴെ വീണുപോകുമോ എന്നുപോലും നമുക്ക് പേടി തോന്നാം. എന്തായാലും എലി നല്ല ഉഷാറിലാണ്. അത് നേരത്തെ തന്നെ കാറിന് മുകളിലായി കയറിക്കൂടിയതാണെന്നാണ് കെവിൻ പറയുന്നത്. ഇതിനിടെ വണ്ടിക്ക് അകത്തേക്കെല്ലാം എലി ഊളിയിട്ട് ഇറങ്ങിപ്പോകുമ്പോള്‍ കെവിന് ഉത്കണ്ഠ വരികയാണ്. അകത്തെ വയറുകള്‍ എന്തെങ്കിലും എലി കടിച്ചുമുറിക്കുമോ എന്നതാണ് കെവിന്‍റെ പേടി. ഇതും അദ്ദേഹം വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. 

ഒടുവില്‍ വണ്ടി നിര്‍ത്തി എലിയെ ഓടിക്കാൻ ശ്രമിക്കുകയാണിദ്ദേഹം. എന്തായാലും രസകരമായ വീഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടിരിക്കുന്നത്. 

വീഡിയോ...

View post on Instagram

Also Read:- യന്ത്ര ഊഞ്ഞാലിനുള്ളില്‍ മുടി കുരുങ്ങി; വീഡിയോ വൈറലാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo