ഇപ്പോഴിതാ, ഏറ്റവും പുതിയതായി മുഖസൗന്ദര്യത്തിന് ഉപയോ​ഗിച്ച് വരുന്ന ഒരു  പരമ്പരാഗത ഫേസ് പാക്കിനെ കുറിച്ചാണ് രവീണ പങ്കുവയ്ക്കുന്നത്. മഞ്ഞുകാലത്താണ് ചർമ്മത്തിന് കൂടുതൽ സംരക്ഷണം നൽകേണ്ടത്.  ഇതിനായി ഉബ്ടൻ ഫേസ് പാക് ആണ് രവീണ ഉപയോഗിക്കുന്നത്. 

ചർമ്മ സംരക്ഷണത്തിനായി താൻ ഉപയോ​ഗിച്ച് വരുന്ന ഫേസ് പാക്കുകളും ടിപ്സുകളെല്ലാം ആരാധകരമായി പങ്കുവയ്ക്കാൻ ഏറെ ഇഷ്ടമുള്ള നടിയാണ് രവീണ ടണ്ഠൻ. ‘ബ്യൂട്ടി ടാക്കീസ് വിത് റാവ്സ്’ എന്ന പേരിലുള്ള രവീണയുടെ വിഡിയോ സീരിസിന് ഇപ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

ഇപ്പോഴിതാ, ഏറ്റവും പുതിയതായി മുഖസൗന്ദര്യത്തിന് ഉപയോ​ഗിച്ച് വരുന്ന ഒരു പരമ്പരാഗത ഫേസ് പാക്കിനെ കുറിച്ചാണ് നടി പങ്കുവയ്ക്കുന്നത്. മഞ്ഞുകാലത്താണ് ചർമ്മത്തിന് കൂടുതൽ സംരക്ഷണം നൽകേണ്ടത്. ഇതിനായി ഉബ്ടൻ ഫേസ് പാക്ക് ആണ് രവീണ ഉപയോഗിക്കുന്നത്. ചർമ്മത്തിന് തിളക്കവും മുദുത്വവും നൽകാൻ ഈ ഫേസ് പാക്ക് സഹായിക്കുമെന്ന് രവീണ പറയുന്നു. വർഷങ്ങളായി ഈ ഫേസ് പാക്ക് ഉപയോ​ഗിച്ച് വരുന്നുവെന്നും രവീണ പറഞ്ഞു.

 സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഫലപ്രദമായ ഒരു ഫേസ് പാക്കാണിത്. പ്രകൃതിദത്തമായ വസ്തുക്കളെ ഉപയോ​ഗിച്ച് ചർമ്മത്തെ സംരക്ഷിക്കുകയാണ് ഈ ഫേസ് പാക്ക് ചെയ്യുന്നത്. ചർമത്തിന്റെ പ്രത്യേകതകൾക്കനുസരിച്ച് പല രീതിയിൽ ഉബ്ടൻ‌ ഫേസ് മാസ്ക് തയ്യാറാക്കാം. ഈ ഫേസ് പാക്ക് എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

ഗോതമ്പു പൊടി 1 സ്പൂൺ 
കടലമാവ് 1 സ്പൂൺ 
കസ്തൂരി മഞ്ഞൾ 1/2 സ്പൂൺ 
തൈര് 1 സ്പൂൺ
നാരങ്ങാനീര് 1/2 ടീസ്പൂൺ
പനിനീർ ആവശ്യത്തിന്

തയാറാക്കുന്ന വിധം...

മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും പനിനീരിൽ യോജിപ്പിച്ച് ഒരു പേസ്റ്റ് രൂപത്തിലാക്കുക. ശേഷം മുഖത്തിടുക. (മുഖത്തിട്ട ശേഷം 10 മിനിറ്റ് മസാജ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. ശേഷം ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക).

View post on Instagram