Happy Rose Day 2025 : പ്രണയത്തിന്റെ പ്രതീകമായി റോസ് ഡേ, പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം
റോസ് ഡേ എന്നത് പൂക്കൾ സമ്മാനിക്കുക മാത്രമല്ല. അത് നിങ്ങളുടെ പ്രിപ്പെട്ടവർക്ക് സ്നേഹവും സന്തോഷവും അറിയിക്കുന്നതിനും കൂടിയാണ്. പ്രണയത്തിൻ്റെയും ആരാധനയുടെയും പ്രതീകമായാണ് വാലൻ്റൈൻസ് വീക്കിൻ്റെ തുടക്കമായ റോസ് ഡേയിൽ റോസാപ്പൂക്കൾ നൽകുന്നത്.

പ്രണയം എന്ന് കേൾക്കുമ്പോൾ ആദ്യം മനസിൽ ഓർമ്മ വരുന്നത് റോസാപ്പൂക്കൾ തന്നെയാണ്. റോസാപ്പൂക്കൾക്കുമുണ്ട് ഒരു ദിനം. ഇന്ന് ഫെബ്രുവരി 7, റോസ് ഡേയാണ്.
പ്രണയത്തിന്റെ പ്രതീകമായ ചുവന്ന റോസാ പുഷ്പത്തെ ഓർമിപ്പിക്കുന്ന റോസ് ഡേ ആണ് ഫെബ്രുവരി 7 ന്. റോസാപ്പൂക്കൾ നൽകി സ്നേഹിക്കുന്നവരോട് പ്രണയം തുറന്ന് പറയുന്നു. ഓരോ റോസ് നിറവും വ്യത്യസ്ത വികാരങ്ങളെ സൂചിപ്പിക്കുന്നു. ചുവന്ന റോസാപ്പൂക്കൾ എല്ലായ്പ്പോഴും യഥാർത്ഥ സ്നേഹത്തിന്റെ പ്രതീകമായാണ് സൂചിപ്പിക്കുന്നത്. നിങ്ങൾ സ്നേഹിക്കുന്നയാൾക്ക് ചുവന്ന റോസാപ്പൂക്കൾ സമ്മാനമായി നൽകാവുന്നതാണ്.
റോസ് ഡേ എന്നത് പൂക്കൾ സമ്മാനിക്കുക മാത്രമല്ല. അത് നിങ്ങളുടെ പ്രിപ്പെട്ടവർക്ക് സ്നേഹവും സന്തോഷവും അറിയിക്കുന്നതിനും കൂടിയാണ്. പ്രണയത്തിൻ്റെയും ആരാധനയുടെയും പ്രതീകമായാണ് വാലൻ്റൈൻസ് വീക്കിൻ്റെ തുടക്കമായ റോസ് ഡേയിൽ റോസാപ്പൂക്കൾ നൽകുന്നത്.
ഈ റോസ് ഡേയിൽ പ്രിയപ്പെട്ടവർക്കായി സന്ദേശങ്ങൾ അയക്കാം..
ഒരൊറ്റ റോസാപ്പൂവിന് സുഗന്ധം പരത്താൻ കഴിയും. ഒരു വ്യക്തിക്ക് നിങ്ങളുടെ ജീവിതത്തെ പ്രകാശമാക്കാൻ കഴിയുന്നതുപോലെ. ഹാപ്പി റോസ് ഡേ!"
“നിങ്ങളുടെ ജീവിതം റോസാപ്പൂവ് പോലെ മനോഹരവും സ്നേഹവും സന്തോഷവും നിറഞ്ഞതായിരിക്കട്ടെ. റോസ് ഡേ ആശംസിക്കുന്നു! ”
റോസാപ്പൂവ് പോലെ, നിങ്ങളുടെ സ്നേഹവും സന്തോഷവും എന്നേക്കും വളരട്ടെ. നിങ്ങൾക്ക് ഒരു ഹാപ്പി റോസ് ഡേ ആശംസിക്കുന്നു!"
“ഈ പ്രത്യേക ദിനത്തിൽ നിങ്ങൾക്ക് സന്തോഷത്തിൻ്റെയും സ്നേഹത്തിൻ്റെയും അനുഗ്രഹത്തിൻ്റെയും ഒരു പൂച്ചെണ്ട് അയയ്ക്കുന്നു. ഹാപ്പി റോസ് ഡേ!"
“ഒരു റോസാപ്പൂവിൻ്റെ സൗന്ദര്യം അതിൻ്റെ ദളങ്ങളിലാണ്. സ്നേഹത്തിൻ്റെ സൗന്ദര്യം ഹൃദയത്തിലിരിക്കുന്നതുപോലെ. ഹാപ്പി റോസ് ഡേ!"
"ഈ റോസ് ഡേ നിങ്ങൾക്ക് സന്തോഷവും സ്നേഹവും അനന്തമായ സന്തോഷവും നൽകട്ടെ, പൂക്കുന്ന റോസാപ്പൂവ് പോലെ!"
