കല്യാണ വീഡിയോകളിൽ നിരവധി റൗഡി ബേബികളെ കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെയൊന്ന് ആരും കണ്ടിട്ടുണ്ടാകില്ല. കല്യാണപെണ്ണിന്‍റെ ഡാന്‍സ് കണ്ടാരും പറഞ്ഞുപോകും 'ഇത് എവിടെന്ന് കിട്ടുന്നു ഈ  എനർജി' എന്ന്. വിവാഹദിനത്തിലും ഔട്ട്ഡോറിലുമായി ചിത്രീകരിച്ച ദൃശ്യങ്ങള്‍ കോർത്തിണക്കിയാണ്  വീഡിയോ ഒരുക്കിയിരിക്കുന്നത്.

വരനും വധുവും ആസ്വദിച്ച് നൃത്തം ചെയ്യുകയാണ് ഇവിടെ. വധുവിന്‍റെ എക്സ്പ്രഷനുകളും തകർപ്പൻ നൃത്തച്ചുവടുകളുമാണ് വീഡിയോ ഇത്രയും ശ്രദ്ധ നേടാന്‍ കാരണം. സായ്പല്ലവിയെ പോലും തോല്‍പിച്ചു എന്നാണ് പലരുടെയും കമന്‍റ്. വിവാഹദിനത്തിലും ഔട്ട്ഡോർഷൂട്ടിലുമായാണ് വീഡിയോ ഒരുക്കിയിരിക്കുന്നു. റിസപ്ഷന് ‘മാർഗഴിയേ മല്ലികയേ' കൂടിയായപ്പോള്‍ സംഭവം കളറായി.

അശ്വതി തിരുവനന്തപുരം സ്വദേശിനിയും അക്ഷയ് കോഴിക്കോട് സ്വദേശിയുമാണ്. തൃശൂർ ചാലക്കുടിയിലുള്ള ‘പിക്സ് ലാൻഡ് വെഡ്ഡിങ്’ ആണ് ഈ വീഡിയോയ്ക്ക് പിന്നിൽ.