മുമ്പ് സബ്യസാചി പുറത്തിറക്കിയ മംഗല്‍സൂത്രയുടെ പരസ്യം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ആഭരണങ്ങള്‍ ധരിച്ച് നില്‍ക്കുന്ന മോഡലുകളുടെ വസ്ത്രധാരണത്തെ ചൊല്ലിയായിരുന്നു വിമര്‍ശനം. 

ബോളിവുഡ് സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഡിസൈനറാണ് സബ്യസാചി മുഖര്‍ജി. ബോളിവുഡ് നടിമാരില്‍ പലരും സബ്യസാചി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളിലാണ് തങ്ങളുടെ വിവാഹദിനത്തില്‍ തിളങ്ങിയത്. സാരിയോ ലെഹങ്കയോ എന്തിനും സബ്യസാചിയുടെ കയ്യൊപ്പ് ഉണ്ടെങ്കില്‍, ഫാഷന്‍ പ്രേമികള്‍ക്ക് മറ്റൊന്നും വേണ്ട. വസ്ത്രങ്ങള്‍ക്കുപുറമേ ഡിസൈനിങ്ങിലും മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തുന്ന ആഭരണങ്ങളും സബ്യസാചി പുറത്തിറിക്കിയിട്ടുണ്ട്. 

മുമ്പ് സബ്യസാചി പുറത്തിറക്കിയ മംഗല്‍സൂത്രയുടെ പരസ്യം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ആഭരണങ്ങള്‍ ധരിച്ച് നില്‍ക്കുന്ന മോഡലുകളുടെ വസ്ത്രധാരണത്തെ ചൊല്ലിയായിരുന്നു വിമര്‍ശനം. പരസ്യത്തിൽ മോഡലുകൾ അർധ നഗ്നരായാണ് പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് പരസ്യം പിൻവലിക്കണമെന്ന കടുത്ത വിമർശനം ഉയർന്നതോടെ പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കുകയും ചെയ്തിരുന്നു. 

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ കളക്ഷന്‍ ബാഗുകളുടെ പേരിലാണ് സബ്യസാചി ട്രോളുകള്‍ ഏറ്റുവാങ്ങുന്നത്. ടോട്ട് ബാഗുകളുടെ ശേഖരമാണ് അദ്ദേഹം പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യ ടോട്ട് എന്ന പേരിലാണ് ഈ ബാഗുകളെ അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. രണ്ട് വള്ളികളുള്ളതും വളരെയധികം സംഭരണശേഷിയുള്ളതുമാണ് എന്നതാണ് ഈ ബാഗിന്റെ പ്രത്യേകത.

View post on Instagram

ചതുരത്തിലും ബോട്ടിന്റെ ആകൃതിയിലുളളതുമാണ് ഈ ടോട്ട് ബാഗുകള്‍. കാണാന്‍ പ്രത്യേക ഭംഗിയൊക്കെയുണ്ടെങ്കിലും അതിന് കൃത്യമായൊരു ഘടനയില്ല. സാധാരണക്കാരന്‌ ദൈനംദിന ജീവിതത്തില്‍ ഒരുതരത്തിലും ഉപകാരപ്രദമല്ല ഇവയെന്നാണ് ഉയര്‍ന്നിരിക്കുന്ന പ്രധാന വിമര്‍ശനം.

നല്ല വലിപ്പത്തിലുള്ളവയാണ് ഈ ബാഗുകള്‍. കരകൗശല വസ്തുക്കളുടെയും തുണിത്തരങ്ങളുടെയും ഇന്ത്യയുടെ അവിശ്വസനീയമായ പാരമ്പര്യത്തോടുള്ള ആദരസൂചകമായാണ് ഇന്ത്യ ടോട്ട് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ബാഗിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് സബ്യസാചി പറയുന്നു. എന്നാല്‍ ബാഗിന് വലിയ വിമര്‍ശനങ്ങളാണ് ലഭിച്ചത്.

View post on Instagram

ബാഗില്‍ ഒരു വീട് മുഴുവന്‍ കൊണ്ടുപോകേണ്ടതുണ്ടോയെന്നാണ് പരിഹാസത്തോടെ പലരും ചോദിക്കുന്നത്. എത്രയും വലിപ്പം എന്താനാണെന്നും ബാഗില്‍ ഒരു വീട് മുഴുവന്‍ കൊണ്ടുപോകണോയെന്നും ഇത്രയും അധികം സാധനങ്ങളാരും ബാഗില്‍ സൂക്ഷിക്കില്ലെന്നും ആളുകള്‍ വിമര്‍ശനങ്ങളുന്നയിച്ചു.

Also Read: പ്രിയങ്കയുടെ മാള്‍ട്ടി മുതല്‍ ആലിയയുടെ റാഹ വരെ; 2022-ല്‍ ജനിച്ച സെലിബ്രിറ്റി കുട്ടികള്‍