വളരെയധികം ആരാധകരുളള ബോളിവുഡ് സൂപ്പര്‍ നടനാണ് സെയ്ഫ് അലി ഖാന്‍. തന്‍റേതായ ഫാഷന്‍ സെന്‍സും ഒപ്പം തന്‍റേതായ വ്യക്തിത്വവും കാത്തുസൂക്ഷിക്കുന്ന ഒരു നടനാണ് അദ്ദേഹം. 48-ാം വയസ്സിലും താരം ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. 

ജിം ട്രെയ്നറിന്‍റെ കീഴില്‍ ഇതുവരെ വര്‍ക്കൌട്ട് ചെയ്തിട്ടിലാത്ത താരം അടുത്തിടെ തന്‍റെ ശരീരഭാരം കുറച്ച് കൂടുതല്‍ ചെറുപ്പമായിരിക്കുന്നു. സെയ്ഫ് അലി ഖാന്‍റെ ഡയറ്റ് എന്താണെന്ന് അറിയണ്ടേ? 

പഞ്ചസാരയും കാര്‍ബോഹൈട്രേറ്റും പൂര്‍ണ്ണമായി ഒഴിവാക്കിയ ഭക്ഷണമാണ് താരത്തിന്‍റെ ഫിറ്റനസ് രഹസ്യം. പാലും പഴങ്ങളുമാണ് സെയ്ഫിന്‍റെ പ്രഭാത ഭക്ഷണം. ഉച്ചയ്ക്കും രാത്രിയും സാലഡ് കഴിക്കും. രാത്രി വളരെ ലൈറ്റായ ഭക്ഷണമാണ് സെയ്ഫ് കഴിക്കുന്നത്. വീട്ടില്‍ പാചകം ചെയ്ത ഭക്ഷണമാണ് താരത്തിന് ഇഷ്ടം.