കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ഒരു ചലഞ്ചാണ് 'ബോട്ടിൽ ക്യാപ് ചലഞ്ച്'. കുപ്പി പൊട്ടാതെ, കറങ്ങിത്തിരിഞ്ഞ് കാലുകൊണ്ട് കുപ്പിയടപ്പ് തെറിപ്പിക്കുന്നതാണ് ഈ ചലഞ്ച്. സിനിമാ താരങ്ങളും കായിക താരങ്ങളുമടക്കം നിരവധി പേരാണ് ചലഞ്ച് ഏറ്റെടുത്ത് രംഗത്തുവന്നത്. എന്തിന് മന്ത്രിമാര്‍ പോലും ഈ ചലഞ്ച് ഏറ്റെടുക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും അവസാനം ഈ ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത് ബോളിവുഡ് സൂപ്പര്‍ സ്റ്റാറായ സല്‍മാന്‍ ഖാനാണ്.

സല്‍മാന്‍ ഖാന്‍റെ ബോട്ടില്‍ ക്യാപ് ചലഞ്ച് ശ്രദ്ധ നേടാന്‍ ഒരു കാരണവും ഉണ്ട്. എല്ലാവരും കാല് കൊണ്ട് ക്യാപ് തെറുപ്പിക്കുമ്പോള്‍ സല്‍മാന്‍ ഖാന്‍ വെറുതെ ഊതിയാണ് ക്യാപ് തെറിപ്പിച്ചത്. ശേഷം ബോട്ടിലിലെ വെള്ളം കുടിക്കുകയും ചെയ്തു. വെള്ളം അമൂല്യമാണ്, അത് പാഴാക്കരുത് എന്ന സന്ദേശവും ഈ ചലഞ്ചിലൂടെ താരം നല്‍കുന്നു. സല്‍മാന്‍ ഖാന്‍ തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

 

 
 
 
 
 
 
 
 
 
 
 
 
 

Don’t thakao paani bachao

A post shared by Salman Khan (@beingsalmankhan) on Jul 14, 2019 at 5:33am PDT

 

ബോളിവുഡ് താരങ്ങൾ തുടങ്ങിവെച്ച  ഈ ചലഞ്ചിന്‍റെ പിന്നാലെയാണ് ഇപ്പോള്‍ നമ്മുടെ മലയാളി താരങ്ങളും. നീരജ് മാധവ്, ഉണ്ണി മുകുന്ദൻ, ശരത് അപ്പാനി, വിനയ് ഫോര്‍ട്ട് അടക്കമുള്ള താരങ്ങൾ മത്സരിച്ച് കുപ്പി അടപ്പ് തെറിപ്പിക്കുകയാണ്.