തെന്നിന്ത്യൻ താരം സാമന്തയ്ക്ക് ആരാധകര്‍ ഏറെയാണ്. നാഗ ചൈതന്യയുമായുള്ള വിവാഹത്തിനു ശേഷം ഇരുവരുമായുളള ചിത്രങ്ങളും വിശേഷങ്ങളും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. 

തെന്നിന്ത്യൻ താരം സാമന്തയ്ക്ക് ആരാധകര്‍ ഏറെയാണ്. നാഗ ചൈതന്യയുമായുള്ള വിവാഹത്തിനു ശേഷം ഇരുവരുമായുളള ചിത്രങ്ങളും വിശേഷങ്ങളും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. താരം ഇപ്പോള്‍ പുതിയ ജിം ശീലം തുടങ്ങിയതിന്‍റെ ചിത്രമാണ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. 

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രം തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് 32 വയസ്സുകാരിയായ സാമന്ത പങ്കുവെച്ചിരിക്കുന്നത്. ഏറെ പ്രചോദനം നല്‍കുന്ന ചിത്രമാണിതെന്നാണ് ആരാധകരുടെ കമന്‍റുകള്‍. ജീവിതത്തില്‍ വ്യായാമത്തിന്‍റെ പ്രധാന്യം എത്രത്തോളമാണെന്ന് കാണിക്കുന്നതാണ് ഇവ. 

View post on Instagram