കൊവി​ഡ് കാലത്ത് കൃഷി​യും പാചകവും മറ്റുമായി​ സജീവമായി​രുന്ന തെന്നി​ന്ത്യൻ താരം സാമന്ത കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് നാല്പത്തി​യെട്ടുദി​വസത്തെ യോഗയും ധ്യാനവും തുടങ്ങിയത്. താരം തന്നെയാണ് ഇക്കാര്യം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ കുറിച്ചത്. 


 

'48  ദിവസം നീളുന്ന "ഇഷ ക്രിയ" ഇന്നുമുതല്‍ ആരംഭിക്കുന്നു' എന്നാണ് സാമന്ത കുറിച്ചത്. ആരോഗ്യവും മാനസ്സിന് സന്തോഷവും ഊർജവും നല്‍കുന്ന ഇഷ ക്രി​യ  വളരെ നല്ലതാണെന്നും എല്ലാവരും ഇത് പരി​ശീലി​ക്കണമെന്നും സാമന്ത പറഞ്ഞു.

 

ഇപ്പോഴിതാ താരം വീണ്ടുമൊരു യോഗ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്. 'ഗാർഡനിങ്' കഴിഞ്ഞാല്‍ പിന്നെ താന്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത് യോഗയാണെന്നും താരം ചിത്രത്തിനോടൊപ്പം കുറിച്ചു. ഭര്‍ത്താവ് നാഗ ചൈതന്യയോടൊപ്പം യോഗ ചെയ്യുന്നതാണ് അതിന് കാരണമെന്നും സാമന്ത പറയുന്നു.

 

 

അതേസമയം ചിത്രത്തില്‍ നാഗ ചൈതന്യയെ കാണുന്നില്ലല്ലോ എന്നാണ് ആരാധകരുടെ കമന്‍റ്.  യോഗ ചെയ്തുതുടങ്ങിയതിന് ശേഷമുള്ള മാറ്റങ്ങളെ കുറിച്ചും ആരാധകര്‍ താരത്തോടെ ചോദിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 

🍞

A post shared by Samantha Akkineni (@samantharuthprabhuoffl) on May 15, 2020 at 1:36am PDT

 

ഇടയ്ക്കിടെ നാഗ ചൈതന്യയുടെ ചിത്രങ്ങള്‍ സാമന്ത തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. 2017ലാണ് ഇരുവരും വിവാഹിതരായത്. 

Also Read: സാമന്തയുടെ 'വീഗന്‍ സൂപ്പ്' ഉണ്ടാക്കിയാലോ....