ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് ഇതെന്നും തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നെന്നും സമീറ കുറിച്ചു.

'നെഞ്ചക്കുള്‍ പെയ്തിടും മാമഴൈ...'തെന്നിന്ത്യന്‍ താരസുന്ദരി സമീറ റെഡ്ഡിയെ മലയാളികള്‍ക്ക് ഓര്‍ക്കുവാന്‍ 'വാരണമായിരം' എന്ന ഒറ്റ ചിത്രം മതി. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരമിപ്പോള്‍. ഇന്‍സ്റ്റഗ്രാമില്‍ സമീറ പങ്കുവെച്ച ബേബി ഷവറിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

 ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് ഇതെന്നും തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നെന്നും സമീറ കുറിച്ചു. കടും മഞ്ഞ നിറത്തിലുള്ള കാഞ്ചീപുരം പട്ടുസാരിയണിഞ്ഞാണ് സമീറ ബേബി ഷവര്‍ ആഘോഷമാക്കിയത്. 

View post on Instagram
View post on Instagram
View post on Instagram

2014-ലാണ് സമീറയും വ്യവസായിയായ അക്ഷയും വിവാഹിതരാകുന്നത്. 2015-ല്‍ ഇവര്‍ക്ക് മകന്‍ ജനിച്ചു. ഇനിയൊരു പെണ്‍കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താനെന്നും സമീറ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 

View post on Instagram
View post on Instagram