ടെന്നീസ് താരം സാനിയ മിർസയുടെ സഹോദരി അനം മിർസയുടെ കഴുത്തിൽ മിന്നുകെട്ടി ആസാദ്. ഇന്നലെ രാത്രി പരമ്പരാഗത ചടങ്ങുകളോടെയായിരുന്നു വിവാഹം. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മൊഹമ്മദ് അസറുദ്ദിന്‍റെ മകനാണ് ആസാദ്. തങ്ങളുടെ വിവാഹ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ പങ്കുവച്ചിട്ടുണ്ട്.

വിവാഹഫോട്ടോ അനം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് Mr and Mrs #alhamdulillahforeverything എന്നായിരുന്നു. അതേസമയം, തന്‍റെ ജീവിതത്തിന്‍റെ പ്രണയത്തിനെ സ്വന്തമാക്കിയെന്ന് ആയിരുന്നു ആസാദിന്‍റെ സ്റ്റാറ്റസ്. #abbasanamhi എന്ന ഹാഷ് ടാഗോടെ ആയിരുന്നു ആസാദ് ചിത്രം പങ്കുവച്ചത്. ഒരു അഭിമുഖത്തിൽ സാനിയ മിർസ ആയിരുന്നു അനം മിർസയും ആസാദും തമ്മിലുള്ള വിവാഹക്കാര്യം പുറത്തുവിട്ടത്. 2016 നവംബര്‍ 18ന് അനം മിര്‍സ ബിസിനസുകാരനായ അക്ബര്‍ റഷീദിനെ വിവാഹം ചെയ്തിരുന്നു. ഹൈദരാബാദില്‍ വച്ചായിരുന്നു ഈ വിവാഹം. എന്നാല്‍ ഒന്നരവര്‍ഷത്തിന് ശേഷം ഇരുവരും വഴിപിരിഞ്ഞു. 

അനത്തിന്റെയും ആസാദിന്റെയും വിവാഹ ചിത്രങ്ങൾ കാണാം.....

 

 

 
 
 
 
 
 
 
 
 
 
 
 
 

Mr and Mrs 🥳 #alhamdulillahforeverything #AbBasAnamHi 📷 @weddingsbykishor @daaemi

A post shared by Anam Mirza (@anammirzaaa) on Dec 11, 2019 at 3:55pm PST

 
 
 
 
 
 
 
 
 
 
 
 
 

Finally married the love of my life ♥️♥️♥️ #abbasanamhi

A post shared by Asad (@asad_ab18) on Dec 11, 2019 at 8:18pm PST