ക്വീൻ സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് സാനിയ ഇയ്യപ്പൻ. 66–ാമത് ഫിലിം ഫെയർ അവാർഡ്സിൽ തിളങ്ങി സാനിയയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില് ശ്രദ്ധ നേടുന്നത്.  

പിങ്ക് ഗൗണില്‍   ഹോട്ട് ലുക്കിലാണ് റെഡ് കാർപറ്റിൽ സാനിയ എത്തിയത്. ബട്ടർഫ്ലൈ സ്റ്റൈലിലുള്ള ഷോൾഡർലെസ് ഗൗണില്‍ അതീവ മനോഹരിയായിരുന്നു സാനിയ. ഒരു സിൽവർ ചോക്കറും കമ്മലുമായിരുന്നു ആഭരണങ്ങൾ. 

ക്വീൻ സിനിമയിലെ പ്രകടനത്തിന് മികച്ച പുതുമുഖ നടിക്കുള്ള അവാർഡ് സ്വന്തമാക്കിയ സാനിയ ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയായിരുന്നു.