സാറയും ജാന്‍വിയും ഒരുമിച്ച് വർക്കൗട്ട് ചെയ്യുന്ന ഒരു വീഡിയോ ആണ് സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. സാറ ആണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് ബോളിവുഡ് താരങ്ങള്‍. അക്കൂട്ടത്തില്‍ മുന്നില്‍ തന്നെയുള്ള രണ്ട് താരങ്ങളാണ് സാറ അലി ഖാനും ജാന്‍വി കപൂറും. മുടങ്ങാതെ ജിമ്മില്‍ പോകുന്ന ഇരുവരുടെയും ജിം ചിത്രങ്ങളും വർക്കൗട്ട് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. 

ഇപ്പോഴിതാ സാറയും ജാന്‍വിയും ഒരുമിച്ച് വർക്കൗട്ട് ചെയ്യുന്ന ഒരു വീഡിയോ ആണ് സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. സാറ ആണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

കാലുകള്‍ക്കുള്ള വ്യായാമം ചെയ്യുന്ന താരങ്ങളെ ആണ് വീഡിയോയില്‍ കാണുന്നത്. സമീപം ഇവരുടെ ട്രെയ്നറെയും കാണാം. വീഡിയോ എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. ഇരുവരുടെയും ആരാധകര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 

Also Read: ജിമ്മിൽ ഒന്നിച്ച് പയറ്റി 'സയീദ് മസൂദും ജതിൻ രാംദാസും'; ഇത് മൊയ്തീനും അപ്പുവുമല്ലേയെന്ന് ആരാധകർ...