വീടിന്‍റെ മുറ്റത്തോട്ട് ഇറങ്ങുന്നതിന് പോലും പതിനായിരങ്ങളുടെ വസ്ത്രം ധരിക്കുന്നവരാണ് സെലിബ്രിറ്റികള്‍. പ്രത്യേകിച്ച് ബോളിവുഡ് നടിമാര്‍. ഒരോറ്റ സിനിമയില്‍ അഭിനയിച്ചവര്‍ പോലും വളരെ വില കൂടിയ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാറൂളളൂ. എന്നാല്‍ സാറ അലിഖാന്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്ഥയാണ്. വളരെ വില കുറഞ്ഞ വസ്ത്രങ്ങള്‍ പോലും സാറ ധരിക്കാറുണ്ട്. 

ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയിട്ട് കുറച്ച് നാള്‍ മാത്രമായിട്ടുളള സാറയ്ക്ക് നിരവധി ആരാധകരാണുളളത്. ബോളിവുഡിന്‍റെ പ്രിയ താരങ്ങളില്‍ ഒരാള്‍ കൂടിയായ സാറയുടെ  പുത്തന്‍ ഫാഷന്‍ പരീക്ഷണവും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. 

 

ജെയ്പൂരി പ്രിന്‍റുകളുള്ള ചുവപ്പ് ക്രോപ്പ് ടോപ്പും സ്കേര്‍ട്ടുമാണ്  താരം ധരിച്ചത്. തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ സാറ തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. ഫാഷന്‍ ലോകത്തിന്‍റെ കയ്യടി ചിത്രങ്ങള്‍ നേടുകയും ചെയ്തു. വളരെ സിംപിള്‍ മേക്കപ്പാണ് താരം ഇതിനോടൊപ്പം തെരഞ്ഞെടുത്തത്. 

 

 
 
 
 
 
 
 
 
 
 
 
 
 

Khamma Ghani Jaipur 🙏🏻❤️ #LoveAajKal ❤️

A post shared by Sara Ali Khan (@saraalikhan95) on Feb 6, 2020 at 4:51am PST

 
 
 
 
 
 
 
 
 
 
 
 
 

Rahenge Hum Nahi ❤️

A post shared by Sara Ali Khan (@saraalikhan95) on Feb 6, 2020 at 8:21am PST