ബോളിവുഡിലെ വളര്‍ന്നുവരുന്ന താരമാണ് സെയ്ഫ് അലി ഖാന്‍റെ മകള്‍ സാറ അലി ഖാന്‍. ഒരു കാലത്ത് സാറയുടെ അമിതവണ്ണത്തെ ചൊല്ലി കളിയാക്കിയിരുന്നവര്‍ ഇന്ന് സാറയുടെ അകാരവടിവിനെ കുറിച്ച് പുകഴ്ത്തി  സംസാരിക്കുകയാണ്. 

ബോളിവുഡിലെ വളര്‍ന്നുവരുന്ന താരമാണ് സെയ്ഫ് അലി ഖാന്‍റെ മകള്‍ സാറ അലി ഖാന്‍. ഒരു കാലത്ത് സാറയുടെ അമിതവണ്ണത്തെ ചൊല്ലി കളിയാക്കിയിരുന്നവര്‍ ഇന്ന് സാറയുടെ അകാരവടിവിനെ കുറിച്ച് പുകഴ്ത്തി സംസാരിക്കുകയാണ്. ഇപ്പോള്‍ ഫിറ്റ്നസിന്‍റെ കാര്യത്തില്‍ താരത്തിന് ഒരു വിട്ടുവീഴ്ചയുമില്ല. കിക്ക് ബോക്സിങ് ചെയ്യുന്ന വീഡിയോ ആണ് സാറ ഇപ്പോള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. 

View post on Instagram

അമിതവണ്ണത്തിന്‍റെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട താരമാണ് സാറ അലി ഖാന്‍. 96 കിലോയിലേക്ക് എത്തിയപ്പോഴാണ് സാറ തടി കുറയ്ക്കാന്‍ തീരുമാനിച്ചത്. കൊളംബിയയിലെ കോളേജ് പഠന കാലങ്ങളില്‍ ജങ്ക് ഫൂഡിനോട് ആവേശം കാണിച്ചിരുന്ന സാറയുടെ പ്രിയപ്പെട്ട ഭക്ഷണം പിസയായിരുന്നു. അതുകൊണ്ട് തന്നെ സാറ എടുത്ത ആദ്യ തീരുമാനം പിസ കഴിക്കില്ല എന്നതായിരുന്നു.