കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി അറിയണം; സാറ അലി ഖാൻ വണ്ണം കുറച്ചത് ഇങ്ങനെ...
കൃത്യമായ ജീവിതശൈലിയും ഡയറ്റും വര്‍ക്കൗട്ടുമാണ് സാറയെ വണ്ണം കുറയ്ക്കാൻ സഹായിച്ചതെന്ന് പറയുകയാണ് ഡോക്ടറും ന്യൂട്രീഷണിസ്റ്റുമായ ഡോ. സിദ്ധാന്ത് ഭാർഗവ. സാറയുടെ പേഴ്സണൽ ട്രെയിനർ കൂടിയായിരുന്നു സിദ്ധാന്ത്.
ഇന്ന് നിരവധി ആരാധകരുളള ബോളിവുഡ് നടിയാണ് സാറ അലി ഖാന്‍. നടന്‍ സെയ്‌ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകളായ സാറ ഫിറ്റ്നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത താരമാണ്. എന്നാല്‍ സാറയുടെ അകാരവടിവിനെ കുറിച്ച് പുകഴ്ത്തി സംസാരിക്കുന്നവര്‍ തന്നെ ഒരു കാലത്ത് സാറയെ കളിയാക്കിയിരുന്നു. അമിത വണ്ണത്തിന്‍റെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട താരമാണ് സാറ.
പിസിഒഡി മൂലമുണ്ടായിരുന്ന പ്രശ്നങ്ങളെ കുറിച്ചും സാറ തുറന്നുപറഞ്ഞിട്ടുണ്ട്. പിസിഒഡി മൂലമാണ് താന്‍ വണ്ണം വച്ചിരുന്നതെന്നും സാറ വെളിപ്പെടുത്തിയിരുന്നു. ഏറെ കഷ്ടപ്പെട്ടാണ് അമിത ഭാരം കുറച്ച് സാറ ഇപ്പോഴത്തെ ലുക്കിലേയ്ക്ക് എത്തിയത്. ഇപ്പോഴിതാ കൃത്യമായ ജീവിതശൈലിയും ഡയറ്റും വര്‍ക്കൗട്ടുമാണ് സാറയെ വണ്ണം കുറയ്ക്കാൻ സഹായിച്ചതെന്ന് പറയുകയാണ് ഡോക്ടറും ന്യൂട്രീഷണിസ്റ്റുമായ ഡോ. സിദ്ധാന്ത് ഭാർഗവ. സാറയുടെ പേഴ്സണൽ ട്രെയിനർ കൂടിയായിരുന്നു സിദ്ധാന്ത്.
സാറ അലി ഖാന് 96 കിലോ ഭാരമുള്ള സമയത്താണ് താൻ കണ്ടുമുട്ടുന്നതെന്ന് സിദ്ധാന്ത് പറയുന്നു. അന്ന് സിനിമയില്‍ എത്തിയിട്ടില്ലാത്ത താരം നന്നായി കഠിനാധ്വാനം ചെയ്യാൻ തയ്യാറായിരുന്നുവെന്നും ഡയറ്റിലും വർക്കൗട്ടിലും ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ലെന്നും സിദ്ധാന്ത് പറയുന്നു. താൻ വളരെ സിംപിളായ ഡയറ്റ് ആണ് സാറയ്ക്ക് നൽകിയതെന്നും സിദ്ധാന്ത് കൂട്ടിച്ചേര്‍ത്തു.
പ്രാതലിന് മുട്ട, ബ്രെഡ്, ചീസ്, ഏതെങ്കിലും പഴം എന്നിവയാണ് നിർദേശിക്കുക. ഉച്ചയ്ക്ക് റൊട്ടി, ദാൽ, ചിക്കൻ, സാലഡ‍് തുടങ്ങിയവ കഴിക്കാം. അത്താഴത്തിന് പാസ്തയും ടോഫുവും. ഇത്തരത്തിൽ സിംപിളായ ഡയറ്റ് ആകുമ്പോൾ ഇവ പിന്തുടരാനും എളുപ്പമാണ്. അതുപോലെ കഴിക്കുന്ന കലോറിയുടെയും വ്യായാമത്തിലൂടെ എരിച്ചുകളയുന്ന കലോറിയുടെയും അളവിനേക്കുറിച്ച് ധാരണയുണ്ടായിരിക്കേണ്ടതും പ്രധാനമെന്നും സിദ്ധാന്ത് പറയുന്നു.
Also read: രാത്രി നല്ല ഉറക്കം കിട്ടാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍