ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ത്രീകളുടെ വസ്ത്രനിർമാണ സ്ഥാപനമായ സെല്‍ഫ് പോട്രെയ്റ്റിന്റെ പരസ്യത്തിലാണ് സാറ അഭിനയിച്ചിരിക്കുന്നത്. 

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെൻഡുൽക്കറിന്‍റെ (Tendulkar) മകള്‍ സാറയുടെ (Sara Tendulkar) ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അന്താരാഷ്ട്ര വസ്ത്രകമ്പനിയുടെ പരസ്യത്തിലൂടെ മോഡലിങ് രംഗത്ത് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് 24-കാരിയായ സാറ ഇപ്പോള്‍. അതിന്‍റെ ചിത്രങ്ങളാണ് (photos) ഫാഷന്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. 

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ത്രീകളുടെ വസ്ത്രനിർമാണ സ്ഥാപനമായ സെല്‍ഫ് പോട്രെയ്റ്റിന്റെ പരസ്യത്തിലാണ് സാറ അഭിനയിച്ചിരിക്കുന്നത്. ബോളിവുഡ് നടി ബനിത സന്ധു, ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളൂവന്‍സറും വ്യവസായി ജെയ്‌ദേവ ഷറോഫിന്റെ മകളുമായ ടാനിയ ഷറോഫും സാറയ്‌ക്കൊപ്പം പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ട്. 

View post on Instagram

പല തരത്തിലുള്ള ഔട്ട്ഫിറ്റുകളിലാണ് മൂവരെയും പരസ്യത്തില്‍ കാണുന്നത്. അതില്‍ ഒലീവ് ഗ്രീന്‍ നിറത്തിലുള്ള ഡ്രസ്സില്‍ അതീവ സുന്ദരിയായിരിക്കുകയാണ് സാറ. ചിത്രങ്ങള്‍ സാറ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മോഡലിങ്ങില്‍ അരങ്ങേറ്റം കുറിച്ച സാറയ്ക്ക് പിന്തുണയും സ്‌നേഹവും അറിയിച്ച് നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 

View post on Instagram

പീഡിയാട്രീഷന്‍ ആയ സാറയ്ക്ക് പതിനാറ് ലക്ഷത്തോളം ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്. 

View post on Instagram
View post on Instagram

Also Read: 'മേരാ ബേട്ടാ'; മകന്‍റെ ചിത്രം പങ്കുവച്ച് കരീന കപൂര്‍