സേവ് ദ ഡേറ്റുകള്‍ തരംഗമാകുന്ന കാലമാണിത്. പണ്ടൊക്കെ ഫോട്ടോഷൂട്ട് എന്നുപറയുന്നത് വിവാഹദിവസം മാത്രമായിരുന്നെങ്കില്‍ ഇന്ന് അങ്ങനെയല്ല. ഇപ്പോള്‍ ട്രെന്‍ഡ് സേവ് ദ ഡേറ്റ് , പോസ്റ്റ് വെഡ്ഡിങ് എന്നിവയാണ്. എങ്ങനെയൊക്കെ സംഭവം കളറാക്കാം എന്ന് ആലോചിക്കുന്നവരാണ് യുവതലമുറ. അതില്‍ ഏറ്റവും പുതിയതാണ് 'മുന്‍ഷി' പരിപാടിയുടെ പശ്ചാത്തലത്തിലൊരു സേവ് ദ ഡേറ്റ് വീഡിയോ. 

 രാഷ്ട്രീയ- സമൂഹിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഹ്രസ്വ ആക്ഷേപഹാസ്യ പരിപാടിയാണ് 'മുന്‍ഷി'. സമകാലിക സംഭവങ്ങളെ മൂന്നു മിനിറ്റിൽ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ഈ പരിപാടി ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ പ്രധാന വാർത്താ ബുള്ളറ്റിനു മുൻപായി പ്രക്ഷേപണം ചെയ്യപ്പെടുന്നു.

മുന്‍ഷി പരിപാടിയിലെ കഥാപത്രങ്ങളെ ഓര്‍മ്മിപ്പിക്കും വിധമാണ് ഈ സേവ് ദ ഡേറ്റ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സംഭവം കാണാനും രസമാണ്. മുന്‍ഷിയിലെ ഓരോ കഥാപാത്രങ്ങളും വിവാഹം കഴിക്കാന്‍ പോകുന്ന ചെക്കനെ പറ്റിയും പെണ്ണിനെ പറ്റിയും പറഞ്ഞുപോകുന്നു. ചെക്കനെ കുറിച്ച് കുറച്ച് അധികം പറഞ്ഞിട്ടുണ്ട്. മുന്‍ഷിയിലെ ഒരു കഥാപാത്രമായ കോഴി വരെ ആ സേവ് ദ ഡേറ്റിലുണ്ട്. സംഭാഷരീതിയും പശ്ചാത്തല സംഗീതവുമൊക്കെ മുന്‍ഷി പരിപാടിയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു.  

 അവസാനം ഈ പരിപാടി അവസാനിക്കുന്നതും പഴഞ്ചൊല്ലില്‍ തന്നെയാണ്... 'കല്യാണ മാല കനക മാല  കാണുന്നവര്‍ക്ക് അത് ഇമ്പ മാല'. ഡിസംബര്‍ 29ന് നടക്കാന്‍ പോകുന്ന രതീഷ്- കാവ്യ എന്നിവരുടെ വിവാഹത്തിന്‍റെ സേവ് ദ ഡേറ്റാണിത്. 
 

വീഡിയോ കാണാം...