Asianet News MalayalamAsianet News Malayalam

ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ വീട്! ഇതിന്‍റെ പ്രത്യേകത അറിയാമോ?

വീട് എന്നൊന്നും ഇതിനെ പറയാൻ സാധിക്കില്ല. ആഡംബര വസതി തന്നെ. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ റെസിഡെൻഷ്യല്‍ ബില്‍ഡിംഗിനുള്ളിലാണ് ഈ വസതിയുള്ളത്. മൂന്ന് നിലകളിലായുള്ള വീട് 129 മുതല്‍ 131 നില വരെയാണ്. 

see one of the priciest apartment in world
Author
First Published Sep 27, 2022, 9:11 AM IST

വീട് ഒരു സ്വപ്നമല്ലാത്തവരായി ആരുണ്ട്? ചുരുക്കം പേര്‍ക്ക് മാത്രമെ, സ്വന്തമായി വീട് വേണമെന്നുള്ള ചിന്ത ഇല്ലാതിരിക്കൂ. ശരാശരി സാമ്പത്തികനില മാത്രമുള്ളവരെ സംബന്ധിച്ച് ഒരു വീട് വയ്ക്കുകയെന്നാല്‍ ഏറെ ചെലവേറിയ സ്വപ്നം തന്നെ. ആയുസിന്‍റെ വലിയൊരു ഭാഗത്തെ അധ്വാനം തന്നെ ഇതിനായി മാറ്റിവയ്ക്കുന്നവരുമുണ്ട്.

ഇത്രയധികം പേരുടെ മനസിലെ സ്വപ്നമാണെന്നതിനാല്‍ തന്നെ വീടുമായി ബന്ധപ്പെട്ടുള്ള കൗതുകകരമായ വിവരങ്ങളും വാര്‍ത്തകളും അറിയാൻ താല്‍പര്യപ്പെടുന്നവരും നിരവധിയാണ്. അവര്‍ക്കായി ഇതാ ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ വീടുകളിലൊരെണ്ണം പരിചയപ്പെടുത്തുകയാണ്. 

യുഎസിലാണ് ഈ വീടുള്ളത്. വീട് എന്നൊന്നും ഇതിനെ പറയാൻ സാധിക്കില്ല. ആഡംബര വസതി തന്നെ. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ റെസിഡെൻഷ്യല്‍ ബില്‍ഡിംഗിനുള്ളിലാണ് ഈ വസതിയുള്ളത്. മൂന്ന് നിലകളിലായുള്ള വീട് 129 മുതല്‍ 131 നില വരെയാണ്. 

ആകെ 17,500 സ്ക്വയര്‍ ഫീറ്റ് വരും വീടിന്‍റെ വലുപ്പം. 2 സ്വിമ്മിംഗ് പൂള്‍ അടക്കം വരുന്ന ആഡംബര വസതിയുടെ വില എത്രയാണെന്നറിയാമോ? ഇന്ന് യുഎസിലെ വിപണി പ്രകാരം ഏറ്റവും വില കൂടിയ മുതല്‍ ആണിത്. ഉദ്ദേശം 22 കോടിയാണ് ഇതിന്‍റെ വില. വൈൻഡിംഗ് സ്റ്റെയര്‍വെല്‍ ആണ് വീടിന് കൊടുത്തിരിക്കുന്നത്. അതായത് നടുക്കായി പിരിഞ്ഞുപിരിഞ്ഞ് മുകളിലേക്ക് പോകുന്ന ഗോവണി. 

വീടിന്‍റെ പ്രധാന ഭാഗത്ത് മാത്രമായി ഏഴ് കിടപ്പുമുറികളാണുള്ളത്. എട്ട് ബാത്ത്റൂമും. ഇനി ഈ വീടിന്‍റെ ഏറ്റവും വലിയ പ്രത്യേകതയിലേക്ക് വരാം. ഇവിടെ നിന്ന് നോക്കിയാല്‍ ഭൂമിയുടെ 'കര്‍വ്' അഥവാ വളവ് കാണാമെന്നാണ് അവകാശവാദം. വിമാനത്തിലെ ജനാലയിലൂടെയോ സാറ്റലൈറ്റ് കാഴ്ചയിലൂടെയോ ഒക്കെ കാണാൻ സാധിക്കുന്ന ദൃശ്യവിരുന്ന് ഈ വസതിയില്‍ വച്ച് കാണാൻ സാധിക്കുമെന്ന് ചുരുക്കം. എന്തായാലും ന്യൂയോര്‍ക്കിന്‍റെ 360 ഡിഗ്രി പനോരമിക് വ്യൂ ഇവിടെ നിന്ന് സുന്ദരമായും കാണാം!

ഈ സ്വപ്നഭവനം ഇതുവരെ കോടീശ്വരരായ ആരും സ്വന്തമാക്കിയിട്ടില്ല. വീട് സ്ഥിതി ചെയ്യുന്ന റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗിലാകട്ടെ വൈ്‍- സിഗാര്‍ ലോഞ്ച്, കോണ്‍ഫറന്‍സ് റൂം, സിനിമാഹാള്‍, ജിം, സ്ക്വാഷ് കോര്‍ട്ട്, സ്പാ, ഗെയിംസ് റൂം, സ്വകാര്യ ഉദ്യാനം എന്നിവയടക്കം വമ്പൻ ആകര്‍ഷണങ്ങളാണുള്ളത്. ബില്‍ഡിംഗിന് മാത്രമായുള്ള റെസ്റ്റോറന്‍റിലാണെങ്കില്‍ സ്റ്റാര്‍ ഹോട്ടല്‍ സൗകര്യങ്ങളും സേവനങ്ങളുമാണ്. ഇവിടെ പാചകം ചെയ്യുന്നതോ അത്രയും പ്രമുഖരായ ഷെഫുമാരും. 

വീടിന് ഇത്രയും വിലയുണ്ടെങ്കിലും ഇത് സ്വന്തമാക്കാൻ വൈകാതെ ആരെങ്കിലും എത്തുമെന്നാണ് റിയല്‍ എസ്റ്റേറ്റ് ഏജന്‍റുമാര്‍ പറയുന്നത്. തങ്ങളുടെ സ്വത്തുക്കളുടെ കൂട്ടത്തില്‍ വ്യത്യസ്തമായൊരു സ്വത്ത് ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും ഈ ഭവനം സ്വന്തമാക്കാനെത്തുന്നതെന്നും ഇവര്‍ പറയുന്നു. 

Also Read:- കണ്ടോ കരീനയുടെ വാനിറ്റി വാനിന്‍റെ അകം; ഫോട്ടോകള്‍ ശ്രദ്ധേയമാകുന്നു

Follow Us:
Download App:
  • android
  • ios