Asianet News MalayalamAsianet News Malayalam

എന്താണ് 'സെക്ഷ്വല്‍ ജെലസി'?; സ്ത്രീകളും പുരുഷന്മാരും ഒരുപോലെ മനസിലാക്കേണ്ടത്...

സ്ത്രീ-പുരുഷബന്ധത്തില്‍ ലൈംഗികതയ്ക്കുള്ള സ്ഥാനം ചെറുതല്ലെന്ന് നമുക്കറിയാം. എന്നാല്‍ ലൈംഗികതയുമായി ബന്ധപ്പെട്ട പലതിനെക്കുറിച്ചും കൃത്യമായ ധാരണയില്ലാതെയാണ് പലരും ബന്ധങ്ങളിലേക്ക് ഇറങ്ങുന്നതും അവിടെ പ്രതിസന്ധികളിലാകുന്നതും

sexual jealousy may lead to relationship break up
Author
Trivandrum, First Published Aug 26, 2021, 4:46 PM IST

ദാമ്പത്യത്തിലായാലും പ്രണയത്തിലായാലും സത്രീയും പുരുഷനും പരസ്പരം വിട്ടുകൊടുക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യേണ്ട പല മേഖലകളുണ്ട്. സ്ത്രീ-പുരുഷബന്ധത്തില്‍ ലൈംഗികതയ്ക്കുള്ള സ്ഥാനം ചെറുതല്ലെന്ന് നമുക്കറിയാം. എന്നാല്‍ ലൈംഗികതയുമായി ബന്ധപ്പെട്ട പലതിനെക്കുറിച്ചും കൃത്യമായ ധാരണയില്ലാതെയാണ് പലരും ബന്ധങ്ങളിലേക്ക് ഇറങ്ങുന്നതും അവിടെ പ്രതിസന്ധികളിലാകുന്നതും. 

ഇത്തരത്തില്‍ ആവശ്യമായ ധാരണ ലൈംഗികവിഷയങ്ങളിലില്ലാതിരിക്കുന്നത് ക്രമേണ ബന്ധത്തെ തന്നെ പ്രതികൂലമായി ബാധിക്കാം. ഇത്തരത്തില്‍ ബന്ധത്തെ ദോഷകരമായി സ്വാധീനിക്കുന്നൊരു പ്രശ്‌നമാണ് 'സെക്ഷ്വല്‍ ജെലസി'. 'ജെലസി' അഥവാ അസൂയ എന്താണെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ എന്താണ് 'സെക്ഷ്വല്‍ ജെലസി'? പലരും ഇത് കേട്ടിട്ടുപോലുമുണ്ടാകില്ല. 

ലൈംഗികകാര്യങ്ങളില്‍ പങ്കാളിയില്‍ അവിശ്വാസ്യത തോന്നുന്ന അവസ്ഥയാണ് 'സെക്ഷ്വല്‍ ജെലസി'. ഇത് ഒരു മാനസികപ്രശ്‌നമായിത്തന്നെയാണ് മനശാസ്ത്ര വിദഗ്ധര്‍ കണക്കാക്കുന്നത്. പങ്കാളികള്‍ പരസ്പരമുണ്ടാകുന്ന 'പൊസസീവ്‌നെസ്'ഉം കടന്ന്, ബന്ധത്തെ പല രീതിയില്‍ ബാധിക്കാനിടയാകുന്ന തരത്തിലേക്ക് അവിശ്വാസ്യത വളരുന്നിടത്താണ് 'സെക്ഷ്വല്‍ ജെലസി' ഉണ്ടാകുന്നത്. 

 

sexual jealousy may lead to relationship break up

 

പൊതുവില്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് 'സെക്ഷ്വല്‍ ജെലസി' കാണുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സ്ത്രീകളില്‍ 'ഇമോഷണല്‍ ജെലസി' അഥവാ വൈകാരികമായ അവിശ്വാസ്യതയാണ് കൂടുതലും കാണപ്പെടുന്നതെന്നും വിദഗ്ധര്‍ പറയുന്നു. ചില പഠനങ്ങള്‍ ഈ നിരീക്ഷണം തെറ്റാണെന്നും സമര്‍ത്ഥിക്കുന്നുണ്ട്. അതായത് 'സെക്ഷ്വല്‍ ജെലസി' സ്ത്രീയിലും പുരുഷനിലും ഒരുപോലെ കാണപ്പെടുന്നതായാണ് ഈ പഠനങ്ങള്‍ അവകാശപ്പെടുന്നത്. 

'സെക്ഷ്വല്‍ ജെലസി' ബന്ധത്തെ പല രീതിയിലും ബാധിക്കുമെന്ന് ആദ്യമേ സൂചിപ്പിച്ചുവല്ലോ. ഇത് എങ്ങനെയാണ് മനസിലാക്കാനാവുക? ഇതിന് സഹായകമാകുന്ന ചില സൂചനകള്‍ കൂടി പങ്കുവയ്ക്കാം...

ഒന്ന്...

'സെക്ഷ്വല്‍ ജെലസി' വര്‍ധിക്കുന്നതിന് അനുസരിച്ച് ബന്ധം 'ടോക്‌സിക്' ആയി മാറാം. എന്നുവച്ചാല്‍ പരസ്പരം നാശത്തിന് മാത്രം പ്രേരിപ്പിക്കുന്ന തരത്തിലേക്ക് ബന്ധമെത്തുന്നു എന്ന്. പങ്കാളിയോടൊപ്പം ജീവിക്കുന്ന സമയമെല്ലാം ഊര്‍ജ്ജമില്ലാതെ തളര്‍ന്നതായി തോന്നുക, വിരസതയും വിഷാദവും നേരിടുക എന്നതെല്ലാം ഇതിന്റെ ലക്ഷണമാണ്. 

രണ്ട്...

എല്ലായ്‌പോഴും പരസ്പരം ഏതെങ്കിലും വിഷയത്തിന് മുകളില്‍ വാദപ്രതിവാദമുണ്ടാവുക- കുറ്റപ്പെടുത്തുക എന്നിങ്ങനെയാണ് സംഭവിക്കുന്നതെങ്കില്‍ അതും വിശ്വാസ്യതയുടെ പ്രശ്‌നമാവാം. 

മൂന്ന്...

എപ്പോഴും വഴക്കുണ്ടാകുമ്പോള്‍, അതൊഴിവാക്കാനായി കള്ളം പറഞ്ഞുതുടങ്ങാം. പങ്കാളികള്‍ പരസ്പരം കള്ളം പറയുന്നത് ആശാസ്യമായ രീതിയല്ല. 

 

sexual jealousy may lead to relationship break up

 

ഇത്തരത്തില്‍ പങ്കാളിയോട് കള്ളം പറയുന്നുവെങ്കില്‍ അതും 'സെക്ഷ്വല്‍ ജെലസി'യുടെ ഭാഗമാകാം. 

നാല്...

എപ്പോഴും ഉത്കണ്ഠ തോന്നുക, ഇല്ലാത്ത ഒരു സംഭവത്തെ സങ്കല്‍പിച്ച് അത് നടക്കുന്നതായി വിശ്വസിക്കുക, അതിന്മേല്‍ നിന്ന് പ്രതികരിക്കുക, വൈകാരികപ്രശ്‌നങ്ങളനുഭവിക്കുക എന്നിവയെല്ലാം 'സെക്ഷ്വല്‍ ജെലസി'യുടെ ഭാഗമായി ഉണ്ടാകാം. 

Also Read:- പുരുഷന്മാരില്‍ ലൈംഗിക ഉണര്‍വ് കുറയുമ്പോള്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Follow Us:
Download App:
  • android
  • ios