Asianet News MalayalamAsianet News Malayalam

'വിമാനത്താവളത്തിലെ കാര്‍പ്പറ്റ് കഴിക്കരുത്'; ഈ ബോര്‍ഡ് ട്രോളാന്‍ വേറെ എന്ത് കാരണം വേണം!

വിമാനത്താവളത്തിലെ പരവതാനി സിനിമാ തിയേറ്ററിലെ സീറ്റുപോലെയും ഉബര്‍ ടാക്സിയുടെ ടയറുപോലെയും അരുചിയുള്ളതാണെന്ന്...

shabana azmi shares a sign board from Chennai International Airport
Author
Mumbai, First Published Oct 31, 2019, 5:24 PM IST

മുംബൈ: ചെന്നൈ എയര്‍പോര്‍ട്ടിലെ സൈന്‍ ബോര്‍ഡാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രോളുകളില്‍ നിറയുന്നത്. 2015 ല്‍ എടുത്ത ചിത്രം നടി ഷബാമന ആസ്മി പങ്കുവച്ചതോടെയാണ് വൈറലാകുന്നത്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നല്‍കിയ മുന്നറിയിപ്പാണ് ചിരിക്കാനും ചിന്തിക്കാനും വക നല്‍കുന്നത്. 

ബോര്‍ഡില്‍ ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നതിന്‍റെ അര്‍ത്ഥം ഇതാണ്- ''  പരവതാനി കഴിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു''. എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയാണ് ഈ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ''ശരിക്കും ?'' എന്ന ഒറ്റവാക്കോടെയാണ് നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ ഷബാന ആസ്മി ചിത്രം ട്വീറ്റ് ചെയ്തത്. 

എന്നാല്‍ ബോര്‍ഡില്‍ ഹിന്ദിയില്‍ നല്‍കിയിരിക്കുന്നത് ''പരവതാനിയില്‍ ഇരുന്ന് ആഹാരം കഴിക്കുന്നത് നിരോധിച്ചിരിക്കുന്നു''വെന്നാണ്. ഹിന്ദിയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ പരവതാനിയില്‍ ഇരുന്ന് കഴിക്കരുതെന്നത് പരവതാനി കഴിക്കരുതെന്ന് മാറി. 

നിരവധി പേരാണ് ചിത്രത്തിന് കമന്‍റുമായെത്തിയത്. വിമാനത്താവളത്തിലെ പരവതാനി സിനിമാ തിയേറ്ററിലെ സീറ്റുപോലെയും ഉബര്‍ ടാക്സിയുടെ ടയറുപോലെയും അരുചിയുള്ളതാണെന്ന് ഒരാള്‍ കമന്‍റ് ചെയ്തു. 

 
 
 
 
 
 
 
 
 
 
 
 
 

Really ?!!!

A post shared by Shabana Azmi (@azmishabana18) on Oct 30, 2019 at 12:11pm PDT

Follow Us:
Download App:
  • android
  • ios