മകള്‍ സുഹാന ഖാന് ഷാരൂഖ് നല്‍കിയിരിക്കുന്ന രസകരമായ കമന്‍റാണ് ഏവരെയും ആകര്‍ഷിക്കുന്നത്. തികഞ്ഞ ഫാഷൻ തല്‍പരയാണ് സുഹാന.ഇത് സുഹാനയുടെ സോഷ്യല്‍ മീഡിയ പേജുകളും പൊതുവിടങ്ങളിലും പാര്‍ട്ടികളിലും പ്രത്യക്ഷപ്പെടുന്ന രീതികളും കണ്ടാലേ മനസിലാകും. പഠനത്തിന് ശേഷം സിനിമയെന്ന ലക്ഷ്യത്തില്‍ തന്നെയാണ് സുഹാനയും. 

ഇന്ന് മിക്ക സിനിമാതാരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അധികപേരും സിനിമാവിശേഷങ്ങളും സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഫിറ്റ്നസ് വിഷയങ്ങളുമെല്ലാമാണ് സോഷ്യല്‍ മീഡിയിയല്‍ പങ്കുവയ്ക്കാറ്. എന്നാല്‍ ചില താരങ്ങളെങ്കിലും ഇമേജ് ശ്രദ്ധിക്കാതെ രസകരവും ലളിതവുമായി സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ നടത്താറുണ്ട്. 

അങ്ങനെയൊരു താരമാണ് ബോളിവുഡിന്‍റെ സ്വന്തം കിംഗ് ഖാൻ അഥവാ ഷാരൂഖ് ഖാൻ. സഹപ്രവര്‍ത്തകരുടോ പോസ്റ്റുകള്‍ക്കും ഫോട്ടോകള്‍ക്കുമെല്ലാം ഹൃദ്യമായ പ്രതികരണങ്ങള്‍ നല്‍കുകയും ആരാധകരോട് താരജാഡകളേതുമില്ലാത് ഇടപെടാനുമെല്ലാം എസ്ആര്‍കെ സമയം കണ്ടെത്താറുണ്ട്.

ഇപ്പോഴിതാ മകള്‍ സുഹാന ഖാന് ഷാരൂഖ് നല്‍കിയിരിക്കുന്ന രസകരമായ കമന്‍റാണ് ഏവരെയും ആകര്‍ഷിക്കുന്നത്. തികഞ്ഞ ഫാഷൻ തല്‍പരയാണ് സുഹാന.ഇത് സുഹാനയുടെ സോഷ്യല്‍ മീഡിയ പേജുകളും പൊതുവിടങ്ങളിലും പാര്‍ട്ടികളിലും പ്രത്യക്ഷപ്പെടുന്ന രീതികളും കണ്ടാലേ മനസിലാകും. പഠനത്തിന് ശേഷം സിനിമയെന്ന ലക്ഷ്യത്തില്‍ തന്നെയാണ് സുഹാനയും. 

കഴിഞ്ഞ ദിവസം സുഹാന ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച ഒരുപിടി ചിത്രങ്ങള്‍ക്കാണ് എസ്ആര്‍കെ കമന്‍റിട്ടിരിക്കുന്നത്. അമ്മ ഗൗരി ഖാനും, ഷനായ കപൂറിനുമെല്ലാം ഒപ്പമുള്ള ചിത്രങ്ങളാണിത്. രണ്ട് ഗൗണുകളിലാണ് ഇതില്‍ സുഹാനയെ കാണുന്നത്. ഒന്ന് കറുപ്പ് നിറത്തില്‍ സ്വീക്വൻസ് വര്‍ക് ചെയ്ത ഫിഷ് കട്ടിലുള്ള ഗൗണാണ്. ഇതിന്‍റെ ആകെ ഘടനയും ഡീപെ നെക്കുമെല്ലാം ഒരു 'എലഗന്‍റ് ലുക്ക്' ആണ് സുഹാനയ്ക്ക് നല്‍കുന്നത്. രണ്ടാമത്തേത് അല്‍പം കൂടി ലൈറ്റായിട്ടുള്ള മിനി ഡ്രസാണ്. ബേബി പിങ്ക് നിറത്തിലാണിത്. 

ഈ ചിത്രങ്ങള്‍ക്ക് താഴെ 'ശരിക്കും എലഗന്‍റ് ആയിട്ടുണ്ട് ബേബി... പക്ഷേ നീ വീട്ടില്‍ സ്ഥിരമായി ഇട്ടുനടക്കുന്ന പൈജാമകള്‍ വച്ചുനോക്കുമ്പോള്‍ ഇത് ഭയങ്കര വ്യത്യാസമാണല്ലോ...' എന്നായിരുന്നു എസ്ആര്‍കെയുടെ കമന്‍റ്. മകളുടെ സൗന്ദര്യത്തെ അഭിനന്ദിക്കുന്നതിനും അതില്‍ അഭിമാനിക്കുന്നതിനും ഒപ്പം തന്നെ അവളെ സ്നേഹപൂര്‍വം കളിയാക്കുകയാണ് എസ്ആര്‍കെ. 

View post on Instagram

നേരത്തെ സുഹാന സാരിയുടുത്ത ഫോട്ടോകള്‍ പങ്കുവച്ചപ്പോഴും ഇത്തരത്തില്‍ കിടിൻ കമന്‍റിട്ടിരുന്നു ഷാരൂഖ്. സമയത്തിനെയൊക്കെ വെല്ലുവിളിച്ചാണല്ലോ കുട്ടികള്‍ വളരുന്നതെന്നും, എലഗന്‍റും ഭംഗിയുമായിട്ടുണ്ടെന്നും അതെല്ലാം പോട്ടെ, സാരി നീ തനിയെ ആണോ ചുറ്റിയത് എന്നുമായിരുന്നു എസ്ആര്‍കെയുടെ അന്നത്തെ കമന്‍റ്. 

മകൻ ആര്യൻ ഖാന്‍റെ പോസ്റ്റിനും ഷാരൂഖ് കമന്‍റിടാറുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആര്യൻ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച തന്‍റെ സ്റ്റൈലൻ ചിത്രങ്ങള്‍ കണ്ട് അഭിനന്ദിച്ച ശേഷം ഇതില്‍ കാണുന്ന ഗ്രേ ടീ ഷര്‍ട്ട് എന്‍റേതാണോ എന്നായിരുന്നു എസ്ആര്‍കെ കമന്‍റില്‍ ചോദിച്ചത്. മുപ്പതിനായിരത്തിലധികം ലൈക്കാണ് ഈ കമന്‍റിന് മാത്രം ലഭിച്ചിരുന്നത് . ഇതിന് രസികൻ മറുപടിയും ആര്യൻ നല്‍കിയിരുന്നു. 

Also Read:- മകന്‍റെ ഫോട്ടോയ്ക്ക് താഴെ ഷാരൂഖ് ഖാന്‍റെ കിടിലൻ കമന്‍റ് ; മറുപടിയുമായി ആര്യനും