സന്തോഷം എന്ന വികാരമാണ് പലരേയും ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. സന്തോഷവും സമാധാനവുമുള്ള ജീവിതം സ്വപ്നം കണ്ടാണ് എല്ലാവരും കഴിയുന്നത്. എപ്പോഴും സന്തോഷത്തോയെയിരിക്കാൻ ബോളിവുഡ് താരം ഷിൽപ ഷെട്ടി ചില ടിപ്സുകൾ പങ്കുവയ്ക്കുകയാണ്. 'സന്തോഷത്തോടെയിരിക്കാന്‍ വലിയകാര്യങ്ങൾ തന്നെ വേണമെന്നില്ല. സന്തോഷം ചെറിയ കാര്യങ്ങളിലാണ് ഉള്ളത്...'  ഷിൽപ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.

' സന്തോഷം നൽകുന്ന രണ്ട് പ്രധാനപ്പെട്ട ഹോർമോണുകളാണ് സെറോടോണിനും ഡോപാമൈനും. ഇതിനെ ഉയർത്താൻ ചില കാര്യങ്ങൾ ചെയ്യേണ്ടതായി ഉണ്ട്. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുക, കുട്ടിക്കാലത്തെ സന്തോഷകരമായ ഓർമ്മകൾ വീണ്ടും ഓർത്തെടുക്കുക, പഴയ സുഹൃത്തുക്കളുമായി സംസാരിക്കുക, പ്രകൃതിയെ സ്നേഹിക്കുക, നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണം കഴിക്കുക,  സ്വയം പരിപാലിക്കുക, നമുക്ക് ചുറ്റുമുള്ള പ്രകൃതിയുടെ സൗന്ദര്യത്തെ അഭിനന്ദിക്കുക, ഇതുപോലുള്ള പ്രവർത്തനങ്ങളാണ് നമ്മുടെ 'സന്തോഷകരമായ ഹോർമോണുകളെ' പ്രേരിപ്പിക്കുന്നത്...' - ഷിൽപ കുറിച്ചു.

സെറോടോണിന്‍ കൂടുതലായി ഉല്പാദിപ്പിക്കാന്‍ ഏറ്റവും നല്ലത് ചെറിയ വ്യായാമങ്ങൾ ചെയ്യുക എന്നുള്ളതാണ്., സൈക്ലിങ്, നീന്തല്‍, നടത്തം, ഇളവെയില്‍ കൊള്ളുക, യോഗ ഇവയൊക്കെ ചെയ്യുന്നത് ഏറെ ​ഗുണം ചെയ്യും. 

ചോക്ലേറ്റ് തിന്നാല്‍ ഉത്തേജിപ്പിക്കപ്പെടുന്ന ഹോര്‍മോണാണ് എന്‍ഡോര്‍ഫിന്‍. വേദനകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഹോര്‍മോണാണ് ഇത്.  താമാശയുള്ല വീഡിയോകള്‍ കാണുക, ചിരി വ്യായാമങ്ങള്‍ ചെയ്യുക എന്നിവ എന്‍ഡോര്‍ഫിനെ ഉയർത്താൻ സഹായിക്കുന്നു.