ബോളിവുഡിലെ തിളങ്ങുന്ന താരമാണ്  ശ്രദ്ധ കപൂർ. ആദ്യചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും 'ആഷിഖി ടു' പുറത്തിറങ്ങിയതോടെ ശ്രദ്ധ ആരാധകരുടെ ഇഷ്ടനടിയായി മാറി. 

ബോളിവുഡിലെ തിളങ്ങുന്ന താരമാണ് ശ്രദ്ധ കപൂർ. ആദ്യചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും 'ആഷിഖി ടു' പുറത്തിറങ്ങിയതോടെ ശ്രദ്ധ ആരാധകരുടെ ഇഷ്ടനടിയായി മാറി. ശ്രദ്ധ കപൂറിന്‍റെ സൗന്ദര്യത്തിനു നിരവധി ആരാധകരുമുണ്ട്.

സുന്ദരമായ ചർമ്മവും അനുയോജ്യമായ മേക്കപ്പും സ്റ്റൈലന്‍ വസ്ത്രധാരണവും കൂടിയാകുമ്പോള്‍ ഫാഷൻ ലോകത്ത് ശ്രദ്ധ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ സില്‍ക്ക് സാരിയിലും താരം തിളങ്ങിനില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. 

View post on Instagram

പര്‍പ്പിള്‍ നിറത്തിലുളള സാരിയോടൊപ്പം പച്ച ബ്ലൌസ് കൂടി ധരിച്ചപ്പോള്‍ ശ്രദ്ധ അതിമനോഹരിയായിരിക്കുന്നു. ഹെവി ചോക്കറും ജുമുക്ക കമ്മലും ഒപ്പം തലമുടി പുറകിലോട്ട് കെട്ടിവെച്ച് മുല്ലപൂവ് കൂടി ചൂടിയപ്പോള്‍ താരത്തിനൊരു സൌത്ത് ഇന്ത്യന്‍ ലുക്കായി.

View post on Instagram

ബ്ലാക്ക് സ്മോക്കി കണ്ണും നൂഡ് നിറത്തിലുളള ലിപ്സ്റ്റുക്കും താരത്തെ കൂടുതല്‍ മനോഹരിയാക്കി. 

View post on Instagram
View post on Instagram
View post on Instagram