വസ്ത്രധാരണത്തില്‍ ഏറെ പ്രധാന്യം കൊടുക്കുന്ന നടിയാണ് ശ്രുതി ഹാസൻ. സ്റ്റൈലിഷ് വസ്ത്രങ്ങളിലാണ് താരത്തെ പൊതുവേ കാണാറുള്ളത്. കറുപ്പ് സാരിയിൽ തിളങ്ങി നിൽക്കുന്ന ശ്രുതിയ്ക്ക് പിന്നാലെയാണിപ്പോൾ ഫാഷൻ ലോകം. കറുപ്പ് നിറത്തിലെ പ്ലെയ്ൻ സാരിയാണ് ശ്രുതി ധരിച്ചിരുന്നത്.

ഡീപ് ബാക്ക് സ്റ്റൈലിൽ ഫുൾ സ്ലീവ് ആയ ബ്ലൗസ് ശ്രുതിയെ കൂടുതൽ സ്റ്റൈലിഷാക്കി. ഹേയ് റാമിന്‍റെ പ്രത്യേക പ്രദർശനത്തിന് എത്തിയതായിരുന്നു താരം.

കണ്ണും ചുണ്ടും ഹൈലൈറ്റ് ചെയ്യുന്ന മേക്കപ്പും സാരിക്ക് ചേരുന്ന ആഭരണങ്ങളും താരം തെരഞ്ഞെടുത്തു. അമൃത റാം ആണ് സ്റ്റൈലിസ്റ്റ്. കറുപ്പ് സാരിയിൽ ശ്രുതി ഏറെ സുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.