Asianet News MalayalamAsianet News Malayalam

എന്താണ് ഹൈപ്പോകോണ്‍ട്രിയാസിസ്? ലക്ഷണങ്ങളും കാരണങ്ങളും

ചില ആളുകളില്‍ രോഗത്തെ അമിതമായി ഭയക്കുന്ന അവസ്ഥ കൊവിഡിനു മുൻപ് തന്നെ ഉണ്ടെങ്കില്‍ മറ്റുചിലരില്‍ ഈ ഭയം കൊവിഡ് കാലത്തായിരിക്കാം ആദ്യമായി കണ്ടുതുടങ്ങിയത്. ഒരു രോഗങ്ങളും ഇല്ലാതെ ആരോഗ്യവാന്മാര്‍ ആയിരിക്കുന്നവരില്‍ രോഗങ്ങള്‍ ഉണ്ടോ എന്നുള്ള ഭയം നിറഞ്ഞ അവസ്ഥയാണിത്. 

Signs You May be a hypochondriasis disorder
Author
Trivandrum, First Published Sep 3, 2021, 11:28 AM IST

പൾസ് ഓക്സിമീറ്റർ, തെര്‍മോമീറ്റര്‍, ബി പി അളക്കുന്ന ഉപകരണം എന്നിവ അമിതമായി ഉപയോഗിക്കാറുണ്ടോ?രോഗങ്ങളെപ്പറ്റി നിരന്തരം ഇന്റര്‍നെറ്റില്‍ തിരയാറുണ്ടോ? പൾസ് ഓക്സിമീറ്റർ, തെര്‍മോമീറ്റര്‍, രക്തസമ്മർദ്ദം അളക്കുന്ന ഉപകരണം എന്നിവ ഇന്നു മിക്ക വീടുകളില്‍ നമുക്കുണ്ട്.

കൊവിഡ് സാഹചര്യത്തില്‍ പലപ്പോഴും ഇതൊരു ആവശ്യവുമാണ്. പക്ഷേ ദിവസം പല തവണ ടെൻഷൻ കാരണം ഇവ ഉപയോഗിച്ച് പരിശോധന നടത്തുന്ന അവസ്ഥ ഉണ്ടെങ്കില്‍ അത് മാനസിക സമ്മർദ്ദം മൂലം ഉണ്ടാകുന്ന 'ഹൈപ്പോക്കോണ്ട്രിയാസിസ്' (hypochondriasis) എന്ന അവസ്ഥയാണോ എന്നു തിരിച്ചറിയണം.

എനിക്ക് വലിയ എന്തെങ്കിലും രോഗമാണോ ഞാന്‍ മരിച്ചുപോകാന്‍ പോവുകയാണോ എന്നു പോലും സംശയിച്ചുപോകുന്ന അവസ്ഥ. ശരീരം ക്ഷീണാവസ്ഥയില്‍ ആയി ഇനി ജീവിതം പഴയപോലെ ആകില്ല എന്നുള്ള വിശ്വാസം. ഈ ഭയം കാരണം വിശപ്പില്ലായ്മ, ഉറക്കക്കുറവ്, വിഷാദം എന്നിങ്ങനെ ആകെ മനസ്സമാധാനം ഇല്ലാതെയാകുന്ന അവസ്ഥ.

ചില ആളുകളില്‍ രോഗത്തെ അമിതമായി ഭയക്കുന്ന അവസ്ഥ കൊവിഡിനു മുൻപ് തന്നെ ഉണ്ടെങ്കില്‍ മറ്റുചിലരില്‍ ഈ ഭയം കൊവിഡ് കാലത്തായിരിക്കാം ആദ്യമായി കണ്ടുതുടങ്ങിയത്. ഒരു രോഗങ്ങളും ഇല്ലാതെ ആരോഗ്യവാന്മാര്‍ ആയിരിക്കുന്നവരില്‍ രോഗങ്ങള്‍ ഉണ്ടോ എന്നുള്ള ഭയം നിറഞ്ഞ അവസ്ഥയാണിത്.

എന്തു സംശയവും അതിവേഗം ഗൂഗിളില്‍ തിരഞ്ഞു കണ്ടെത്താന്‍ കഴിയുന്ന ഈ കാലത്ത് ഗൂഗിളില്‍ രോഗങ്ങളെപ്പറ്റി തിരയുന്ന ശീലം ഇവർക്ക്  ഉണ്ടായിരിക്കും. ഒരു ദിവസം തന്നെ വളരെ അധികം സമയം ഇതിനായി ഉപയോഗിക്കുന്ന രീതി രോഗങ്ങളെ ഭയക്കുന്ന ആളുകളില്‍ കാണാന്‍ കഴിയും.

ഈ അവസ്ഥയെ സൈബര്‍ കോണ്ഡ്രിയ എന്നാണ് പറയുക. ചെറിയ തലവേദന, കയ്യില്‍ ചെറിയ ഒരു മുറിവ് എന്നിവയെപ്പറ്റി ഇന്റര്‍നെറ്റില്‍ തിരയുകയും അവസാനം അവ മാരകമായ രോഗങ്ങളുടെ ലക്ഷണങ്ങള്‍ ആണോ എന്നു പോലും ചിന്തിച്ചു വല്ലാതെ ഭയപ്പെട്ടുപോവുക.

ഇന്റര്‍നെറ്റില്‍ വായിച്ച കാര്യങ്ങള്‍ എല്ലാം ശരിയാണ് ആ രോഗങ്ങള്‍ തനിക്കുണ്ടെന്ന് ഉറച്ച് വിശ്വസിച്ചു പോകുക.
എപ്പോഴെങ്കിലും ബിപി പരിശോധിക്കേണ്ടി വരുമ്പോള്‍ ടെൻഷൻ വല്ലാതെ അനുഭവപ്പെടുകയും ടെൻഷൻ ഉള്ള സമയങ്ങളില്‍ ബിപി നോർമൽ അല്ലാതെ ഇരിക്കുകയും ചെയ്യുക.

രോഗങ്ങള്‍ ഇല്ലാതെ ഇരിക്കുമ്പോഴും താന്‍ ഒരു രോഗിയാണ്‌ എന്ന തോന്നലില്‍ ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടുപോകുന്ന അവസ്ഥ. അതിനാല്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക, ആരോടും സംസാരിക്കാന്‍ താല്പര്യം ഇല്ലാതെയാവുക. ഒന്നോ അതില്‍ അധികമോ വളരെ ഗുരുതരമായരോഗങ്ങൾ ഉണ്ടെന്ന വിശ്വാസവും അതെപറ്റി മാത്രം ചിന്തിച്ചു ഭയന്നിരിക്കുന്ന അവസ്ഥ.

മറ്റാരെങ്കിലും എന്തെങ്കിലും രോഗങ്ങളെപ്പറ്റി പറയുമ്പോഴോ എവിടെയെങ്കിലും എന്തെങ്കിലും രോഗങ്ങളെപ്പറ്റി വായിക്കാന്‍ ഇടയായാലോ ആ രോഗങ്ങള്‍ എല്ലാം തനിക്കും ഉണ്ടോ എന്നു സംശയിച്ചു പോവുക.

രോഗങ്ങള്‍ ഒന്നും ഉള്ളതായി കാണപ്പെടുന്നില്ല എന്നു പരിശോധനകളില്‍ തെളിഞ്ഞാലും അവ വിശ്വസിക്കാനാവാതെ മനസ്സിന്റെ ടെൻഷൻ മൂലം വീണ്ടും പല ആശുപത്രികളിലും ചികിത്സ തേടുന്ന ഒരു രീതിയാണ് ഇവരില്‍ കാണാന്‍ കഴിയുക. സ്ത്രീകളിലും പുരുഷന്മാരിലും രോഗങ്ങള്‍ ഇല്ലാത്ത സമയത്ത് രോഗമുണ്ടോ എന്നു സംശയിച്ചു അമിതമായി ഭയക്കുന്ന ഈ അവസ്ഥ ഉണ്ടാകാറുണ്ട്.  

പരിഹാരമാർ​ഗം...

മനസ്സിന്റെ അമിത ടെൻഷൻ കാരണം ഉണ്ടാകുന്ന ഈ അവസ്ഥയ്ക്ക് പരിഹാരം മന:ശാസ്ത്ര ചികിത്സയാണ്. പലരും വർഷങ്ങളോളം രോഗമുണ്ടോ എന്ന ഭയത്തില്‍ പല പരിശോധനകള്‍ നടത്തുകയും അതിലൊന്നും സമാധാനം ലഭിക്കാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. 

8-12 ദിവസംവരെ നീണ്ടുനിൽക്കുന്ന Cognitive behaviour therapy (CBT) എന്ന മാർ​ഗമാണ് ഈ അവസ്ഥ തരണം ചെയ്യാന്‍ സഹായിക്കുക. മരുന്നുകള്‍ ഉപയോഗിക്കാതെയുള്ള ചികിത്സയാണിത്. ചിന്തകളിലുള്ള പ്രശ്നങ്ങളെ കണ്ടെത്തി പുതിയ ചിന്താരീതികള്‍ ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കുകയും മനസ്സിന്റെ ടെൻഷന്‍ മാറ്റിയെടുക്കാന്‍ സഹായിക്കുകയുമാണ് CBTഎന്ന മന:ശാസ്ത്ര ചികിത്സയിലൂടെ സാധ്യമാകുന്നത്. 

തയ്യാറാക്കിയത്:
പ്രിയ വർ​ഗീസ് (M.Phil, MSP, RCI Licensed)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, Near TMM Hospital, തിരുവല്ല
Consultant at Zoho
For appointmentscall: 8281933323

നല്ല വൈകാരിക ബന്ധം സാധ്യമാകാത്ത അവസ്ഥ; ചെറുപ്പകാലത്തെ മാനസികാഘാതം എത്രമാത്രം കാരണമായേക്കാം

Follow Us:
Download App:
  • android
  • ios