ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് ചലച്ചിത്രപിന്നണി രംഗത്തേക്ക് സിത്താര എത്തുന്നത്. മികച്ച പിന്നണി ഗായികയ്ക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം സിത്താരയ്ക്ക് ലഭിച്ചിട്ടുണ്ട്. 

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാർ. മനോഹരമായ സിത്താരയുടെ ശബ്ദത്തിൽ പുറത്തിറങ്ങിയ ഓരോ ഗാനവും സംഗീത പ്രേമികൾക്ക് പ്രിയപ്പെട്ടതാണ്. ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് ചലച്ചിത്രപിന്നണി രംഗത്തേക്ക് സിത്താര എത്തുന്നത്. മികച്ച പിന്നണി ഗായികയ്ക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം സിത്താരയ്ക്ക് ലഭിച്ചിട്ടുണ്ട്. പിന്നീട് മികച്ച പിന്നണിഗായികക്കുള്ള 2017 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു. രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാന ഗന്ധർവൻ എന്ന ചിത്രത്തിൽ സിതാര അഭിനയിച്ചിട്ടുമുണ്ട്. 

സമൂ​ഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ സിത്താരയുടെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. തന്‍റെ തലമുടി കളര്‍ ചെയ്തതിന്‍റെ ചിത്രങ്ങളാണ് സിത്താര സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പിങ്ക് നിറമാണ് സിത്താര തലമുടിക്ക് നല്‍കിയിരിക്കുന്നത്. 

View post on Instagram

മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ സജിത്തും സുജിത്തുമാണ് സിത്താരയുടെ മേക്കോവറിന് പിന്നില്‍. ഇരുവരും വളരെ മനോഹരമായി തന്‍റെ തലമുടിയുടെ ലുക്ക് മാറ്റിയെന്നും ഒരുപാട് സന്തോഷം തോന്നുന്നുവെന്നും പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച് സിത്താര കുറിച്ചു. 

View post on Instagram

നിരവധി പേരാണ് താരത്തിന്‍റെ ചിത്രത്തിന് താഴെ കമന്‍റുകളുമായി രംഗത്തെത്തിയത്. 'സിതുമണി പൊളിച്ചു' എന്നാണ് പല ആരാധകരും പറയുന്നത്. 'ഇന്നെന്താ ഇവിടെ ഹോളിയാ..' എന്നാണ് രമേശ് പിഷാരടി കമന്‍റ് ചെയ്തത്. ചിലര്‍ മറ്റ് ചില നിറങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. മുമ്പ് പീകോക്ക് ബ്ലൂ നിറമായിരുന്നു താരം ചെയ്തത്. 

View post on Instagram
View post on Instagram

അതിനിടെ അടുത്തിടെയാണ് സിത്താര കൃഷ്ണ കുമാറിന് യു.എ .ഇ ഗോൾഡൻ വിസ ലഭിച്ചത്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി ഇ.സി.എച്ച് ഡിജിറ്റൽ സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം വിസ പതിച്ച പാസ്പോർട്ട് ഏറ്റുവാങ്ങി.

YouTube video player

Also Read: 'ശരീരം പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി വസ്ത്രം ധരിച്ചതാണോ?'; ഭൂമിക്കെതിരെ വിമര്‍ശനം