ആറ് വയസുകാരി ഇവാന കോമ്പോബെല്ലായാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം. പല്ലില്ലാത്ത മോണകാട്ടി ചിരിച്ചുകൊണ്ട് തകർപ്പൻ നൃത്തം ചെയ്ത് പലരുടെയും മനസിൽ ഇടം പിടിച്ചിരിക്കുകയാണ് ഈ മിടുക്കി. ഇവാനയുടെ കിടിലൻ ഡാൻസ് പെർഫോമൻസ് ഇപ്പോൾ പങ്കു വച്ചിരിക്കുന്നത് ആരാണെന്ന് അറിയേണ്ടേ.

 നടൻ വിൽസ്മിത്താണ് ഈ കൊച്ചുമിടുക്കിയുടെ ഡാൻസ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വിൽസ്മിത്ത് ഈ വീഡിയോ പങ്കുവച്ചതോടെ ഇവാന ലോക പ്രശസ്തിയിലെത്തിയിരിക്കുകയാണ്. സൗത്ത് ആഫ്രിക്കയിലെ പോർട്ട് എലിസബത്ത് സ്വദേശിയാണ് ഈ മിടുക്കി.

 ഇവാനയ്ക്ക് നിരവധി ഫോളോവേഴ്സും ആരാധകരുമുണ്ട്. പ്രായത്തെ വെല്ലുന്ന മാസ്മരിക നൃത്തമാണ് ഇവാനയുടേതെന്നാണ് വീഡിയോ കണ്ട പലരും കമന്റ് ചെയ്തിരിക്കുന്നത്. ഇവാനയുടെ ഡാൻസ് കണ്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ടെന്നും ചിലർ കമന്റ് ചെയ്തിരിക്കുന്നു.