Asianet News MalayalamAsianet News Malayalam

Skin Care: ആരും കൊതിക്കും സുന്ദര ചർമ്മം; പരീക്ഷിക്കാം പഴങ്ങള്‍ കൊണ്ടുള്ള ഈ ഫേസ് പാക്കുകള്‍...

പ്രായമാകുമ്പോള്‍​ ചർമ്മത്തില്‍ പല മാറ്റങ്ങളും ഉണ്ടാകാം.​ ശരീരത്തിൽ ചുളിവുകളും വരകളും വീഴാം. അത് സ്വാഭാവികമാണ്.  പ്രായത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെറിയ ചില കാര്യങ്ങൾ ചെയ്താൽ മാത്രം മതി.

skin care fruits face packs
Author
First Published Sep 7, 2022, 10:21 AM IST

നല്ല സുന്ദരമായ ചര്‍മ്മം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ മുഖക്കുരു, കറുത്തപാടുകൾ, കണ്ണിന് ചുറ്റിലുമുള്ള കറുപ്പ്, കരുവാളിപ്പ്, ചുളിവുകള്‍ തുടങ്ങിയ പല ചര്‍മ്മ പ്രശ്നങ്ങളും നേരിടുന്നവരാണ് പലരും. 

പ്രായമാകുമ്പോള്‍​ ചർമ്മത്തില്‍ പല മാറ്റങ്ങളും ഉണ്ടാകാം.​ ശരീരത്തിൽ ചുളിവുകളും വരകളും വീഴാം. അത് സ്വാഭാവികമാണ്.  പ്രായത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെറിയ ചില കാര്യങ്ങൾ ചെയ്താൽ മാത്രം മതി.

സുന്ദരമായ ചര്‍മ്മത്തിനായി പരീക്ഷിക്കാം പഴങ്ങള്‍ കൊണ്ടുള്ള ചില ഫേസ് പാക്കുകള്‍...

ഒന്ന്...

ഒരു ടീസ്പൂണ്‍ മാമ്പഴ പൾപ്പ്, രണ്ട് ടീസ്പൂണ്‍ കടലമാവ്, രണ്ട് ടീസ്പൂൺ ബദാം പൊടിച്ചത്, ഒരു ടീസ്പൂൺ തേൻ എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. മുഖത്തെ പാടുകള്‍, കരുവാളിപ്പ് എന്നിവ മാറാനും ചര്‍മ്മം തിളങ്ങാനും ഇത് സഹായിക്കും. 

രണ്ട്...

വാഴപ്പഴം മുഖത്തെ ചുളിവുകളെ തടയാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും. ഇതിനായി പകുതി പഴം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം. 

മൂന്ന്...

പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കും. അതുപോലെ തന്നെ പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍റ് ചര്‍മ്മത്തിലെ ചുളിവുകളെ തടയുന്നു. പപ്പായ ഫേസ് പാക്ക് തയ്യാറാക്കാനായി ആദ്യം വിളഞ്ഞ പപ്പായ നാലായി മുറിച്ചതിന് ശേഷം അതില്‍ നിന്ന് ഒരു ഭാഗം എടുക്കുക. ശേഷം ഒരു ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ നാരങ്ങാ നീരും പപ്പായയും ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം.

നാല്...

മൂന്ന് ടീസ്പൂൺ ഓറഞ്ച് ജ്യൂസിൽ ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖക്കുരു, ബ്ലാക്ക് ഹെഡ്സ് തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കാന്‍ ഇത് സഹായിക്കും. 

അഞ്ച്...

നന്നായി പഴുത്ത അവക്കാഡോ, കിവി എന്നിവ പീൽ ചെയ്ത് നന്നായി ഉടച്ചെടുക്കണം. ഇതിലേയ്ക്ക് പപ്പായ പൾപ്പ് കൂടി ചേർത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. അര മണിക്കൂറിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയാം.

Also Read: വില കുതിച്ചുകയറുന്നു; അറിയാം പൈനാപ്പിളിന്‍റെ ആരോഗ്യ ഗുണങ്ങള്‍...

Follow Us:
Download App:
  • android
  • ios