നല്ല സെക്സ് ജീവിതത്തിന് വേണ്ടത് എന്താണെന്ന് അറിയാമോ? നല്ല ഉറക്കമാണ്. 'ദ നോര്‍ത്ത് അമേരിക്കന്‍ മെനോപോസ് സൊസൈറ്റി'-യുടെ പഠന പ്രകാരം നല്ലയുറക്കവും ലൈംഗിക സംതൃപ്‌തിയും തമ്മില്‍ ബന്ധമുണ്ടത്രേ. സ്ലീപ്‌ ഡിസോഡറുളള ഉള്ള സ്ത്രീകളുടെ സെക്സ് ലൈഫ് നിരാശാജനകമാണ് എന്നാണ് ഇവര്‍ പറയുന്നത്.

'sleepsex' or 'sexsomnia' പോലെയുള്ള അവസ്ഥകള്‍ക്ക് വരെ  ഇത് കാരണമായേക്കാം എന്നും ഈ പഠനം പറയുന്നു. ഇന്നത്തെ ഈ തിരക്കുപിടിച്ച ജീവിതത്തില്‍ പലര്‍ക്കും ഉറക്കമില്ലായ്മ കാണുന്നുണ്ട്. ജോലിയിലെ സമ്മര്‍ദ്ദവും അമിതമായ ഫോണ്‍ ഉപയോഗവും ഒക്കെ ഇതിന് കാരണമാണ്. ലൈംഗിക ജീവിതം നല്ലതാകാന്‍ സഹായിക്കുന്ന പല ഘടകങ്ങളുണ്ട്. നല്ല ഭക്ഷണം, വ്യായാമം, നല്ല ഉറക്കം എന്നിവയാണ് അതില്‍ പ്രധാനം.

ജേര്‍ണല്‍ ഓഫ് സെക്‌ഷ്വല്‍ മെഡിസിന്‍ പറയുന്നതും മോശം സെക്സ് ലൈഫ് ഉണ്ടാകാനുള്ള ഏറ്റവും പ്രധാനപെട്ട കാരണം ഉറക്കകുറവ് ആണെന്നാണ്. ഈ പഠനത്തില്‍ പങ്കെടുത്ത  171  സ്ത്രീകള്‍ പറയുന്നത് നല്ലയുറക്കം ലൈംഗികതാല്പര്യം കൂടുതല്‍ തോന്നാനും സെക്സ് കൂടുതല്‍ അസ്വാദ്യകരമാക്കാനും സഹായിക്കുന്നുണ്ട് എന്നാണ്. 

ഓരോ മണിക്കൂര്‍ കൂടുതല്‍ ഉറങ്ങുന്നത് ഒരാളുടെ സെക്സ്  ലൈഫ് 14 % മികച്ചതാകും എന്നാണ് യൂണിവേഴ്സിറ്റി ഓഫ് മിഷിഗന്‍ മെഡിക്കല്‍ സ്കൂള്‍ നടത്തിയൊരു പഠനം പറയുന്നത്. ലൈംഗിക താല്‍പര്യം പെട്ടെന്ന് കുറയുന്നതായി തോന്നിയാല്‍ ഉറക്കത്തിന്‍റെ സമയം ഒന്ന് നീട്ടുന്നത് നല്ലതാണെന്നും പഠനം പറഞ്ഞുവെയ്ക്കുന്നു. അടുത്തിടെ ദ ഹെല്‍ത്ത് സൈറ്റ്.കോമാണ് ഈ പഠനങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി ലേഖനം പ്രസിദ്ധീകരിച്ചത്.