മുംബൈ: ഒരേ സ്ഥലത്തുനിന്ന് തന്നെ നിരവധി ഫോണ്‍ കോളുകള്‍. എല്ലാവരുടെയും ആവശ്യം ഒന്നായിരുന്നു മുംബൈയിലെ ബാന്ദ്രയിലെ പെരുമ്പാമ്പുകളെ പിടിക്കണം. പാമ്പുപിടുത്തക്കാരായ ചെറുപ്പക്കാര്‍ക്ക് ഇത് അല്‍പ്പം സാഹസകമുള്ള പണിയായിരുന്നു. കാരണം ഒരേ സമയം ഒരേ സ്ഥലത്ത് മൂന്ന് പെരുമ്പാമ്പുകളാണ് ഉണ്ടായിരുന്നത്. 

മൂന്ന് പാമ്പുകളെയും പിടികൂടിയ പാമ്പുപിടുത്തക്കാര്‍ പരിശോധനകള്‍ക്ക് ശേഷം ഇവയെ കാട്ടില്‍ വിട്ടു. മൂന്ന് പാമ്പുകളെയും വേറെ വേറെ ബാഗുകളിലാക്കിയാണ് ഇവര്‍ കൊണ്ടുപോയത്. ഇവയെ ബാഗിലാക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്. 

പാമ്പുകള്‍ക്ക് ഏഴ് മുതല്‍ 10 അടി വരെ നീളമുണ്ട്. ചട്ടപ്രകാരം പാമ്പുപിടുത്തക്കാര്‍ ആദ്യം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പിന്നീട് പരിശോധനകള്‍ക്ക് വിധേയമാക്കി. ആരോഗ്യപരമായ പ്രശ്നങ്ങളില്ലെന്ന് വൈദ്യപരിശോധനാ ഫലം ലഭിച്ചതോടെ ഇവയെ കാട്ടിലേക്ക് തുറന്നുവിട്ടുയ 

'' അര്‍ദ്ധരാത്രി 12.30 നാണ് ഞങ്ങള്‍ക്ക് ബാന്ദ്രയില്‍ നിന്ന് ഫോണ്‍ കോള്‍ വരുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ അത് പെണ്‍ പാമ്പാണെന്ന് വ്യക്തമായി. ഒരു മണിക്കൂറിനുള്ളില്‍ തന്നെ മൂന്ന് ഫോണ്‍ കോളുകള്‍ കൂടി ഇതേ സ്ഥലത്തുനിന്ന് ലഭിച്ചു. രണ്ടാമത് പിടിച്ചതിന് 6.5 മുതല്‍ 7 അടി വരെ നീളമുണ്ടായിരുന്നു. മൂന്നാമതും ലഭിച്ച ഫോണ്‍ കോള്‍ പ്രകാരം ചെന്നപ്പോള്‍ കണ്ട പാമ്പിന് 9 മുതല്‍ 10 അടി വരെ ഉയരമുണ്ടായിരുന്നു '' പാമ്പുപിടുത്തക്കാരനായ ഭഗേഷ് ഭഗത് പറഞ്ഞു.