വര്‍ക്കൗട്ട് ചെയ്യുന്ന താരത്തിന്‍റെ പുത്തന്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സോഹ തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് പല സെലിബ്രിറ്റികളും. പ്രത്യേകിച്ച് ഈ കൊറോണ കാലത്ത് വ്യായാമത്തില്‍ (exercise) കുറച്ചധികം ശ്രദ്ധ കൊടുക്കുകയാണ് ബോളിവുഡ് താരങ്ങള്‍. അക്കൂട്ടത്തില്‍ ഇപ്പോള്‍ മുന്നിലാണ് ബോളിവുഡ് നടി സോഹ അലി ഖാന്‍ (Soha Ali Khan).

വര്‍ക്കൗട്ട് ചെയ്യുന്ന താരത്തിന്‍റെ പുത്തന്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സോഹ തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. തന്‍റെ ഫിറ്റ്നസ് ട്രെയ്നറായ മഹേഷിന്‍റെ കീഴിലാണ് താരം വര്‍ക്കൗട്ട് ചെയ്യുന്നത്.

തലകുത്തി നിന്ന് കഠിനമായ വ്യായാമ മുറകള്‍ ചെയ്യുകയാണ് സോഹ. ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കിടയിലും തന്‍റെ ശരീരഭാരം ഉയരാതെ ശ്രദ്ധിക്കുകയാണ് താരം. താരത്തെ അഭിനന്ദിച്ച് നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 

View post on Instagram

അടുത്തിടെ നാലുവയസുകാരിയായ മകളെയും കൊണ്ട് വര്‍ക്കൗട്ട് സെഷന്‍ പൂര്‍ത്തിയാക്കുന്ന വീഡിയോയും സോഹ പങ്കുവച്ചിരുന്നു. പുഷ് അപ്‌ ചെയ്യുമ്പോള്‍ ക്ലാപ് ചെയ്യാന്‍ മകളെയാണ് സോഹ അടുത്തിരുത്തിയിരിക്കുന്നത്. അതുപോലെ തന്നെ, സ്‌ക്വാട്ട് ചെയ്യുമ്പോള്‍ മകളെ തോളില്‍ ഇരുത്തിയാണ് താരം വര്‍ക്കൗട്ട് ചെയ്യുന്നത്. 

View post on Instagram

Also Read: 'വര്‍ക്കൗട്ട് ചെയ്യുന്നത് കഴിക്കാന്‍'; രസകരമായ ഫോട്ടോ പങ്കുവച്ച് സാമന്ത