വര്‍ക്കൗട്ട് ചെയ്യുന്ന താരത്തിന്‍റെ പുത്തന്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  സോഹ തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തുന്നതില്‍ സെലിബ്രിറ്റികള്‍ എപ്പോഴും മുന്നിലാണ്. കൊറോണ കാലത്ത് വ്യായാമത്തില്‍ കുറച്ചധികം ശ്രദ്ധ കൊടുക്കുകയാണ് ബോളിവുഡ് താരങ്ങള്‍. അക്കൂട്ടത്തില്‍ ഇപ്പോള്‍ ബോളിവുഡ് നടി സോഹ അലി ഖാനുമുണ്ട്. 

വര്‍ക്കൗട്ട് ചെയ്യുന്ന താരത്തിന്‍റെ പുത്തന്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സോഹ തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അടുത്തിടെയായാണ് താരം ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ഇത്രയധികം ശ്രദ്ധ നല്‍കാന്‍ തുടങ്ങിയത്. 

ഒട്ടിയ വയറിന് വേണ്ടിയല്ല ഉറപ്പുള്ള ശരീരം സ്വന്തമാക്കാനാണ് താന്‍ വര്‍ക്കൗട്ട് ചെയ്യുന്നതെന്നും സോഹ പറയുന്നു. നിരവധി സെലിബ്രിറ്റികള്‍ അടക്കം താരത്തിന്‍റെ വീഡിയോയ്ക്ക് കമന്‍റുമായി രംഗത്തെത്തിയിട്ടുണ്ട്.

View post on Instagram

Also Read: എത്ര ശ്രമിച്ചിട്ടും വണ്ണം കുറയുന്നില്ലേ? ഒഴിവാക്കാം രാവിലെയുള്ള ഈ ശീലങ്ങള്‍...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona