തന്‍റെ ഉറച്ച ശരീരഭാഷയുടെ രഹസ്യം എന്താണെന്ന് പറയുകയാണ് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്‍റെ സോളോ സ്റ്റോറിയില്‍. 

കോണ്‍ഗ്രസിലെ കരുത്തനായ നേതാവാണ് കെ സുധാകരന്‍. എതിര്‍ മുന്നണികള്‍ക്കെതിരെ നെഞ്ചും വിരിച്ച് നിന്ന നേതാവ് എന്നാണ് കെ സുധാകരനെ കുറിച്ച് അണികള്‍ പറയാറുള്ളത്. വാക്കിലും നടപ്പിലും അദ്ദേഹത്തിന്‍റെ ആ കരുത്തും പ്രകടമാണ്.

സുധാകരന്‍ തന്‍റെ ഉറച്ച ശരീരഭാഷയുടെ രഹസ്യം എന്താണെന്ന് പറയുകയാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'സോളോ സ്റ്റോറി' എന്ന പരിപാടിയിലൂടെ. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ താന്‍ ഏറേ ശ്രദ്ധിക്കാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വീട്ടില്‍ സ്വന്തമായി ജിം ഉള്ള അദ്ദേഹം, ഒരു ഫിറ്റ്‌നസ് ഫ്രീക്ക് ആണെന്ന് സാരം. മനസ്സിന് ആരോഗ്യം വേണമെങ്കില്‍, നല്ല ആരോഗ്യമുള്ള ശരീരം വേണമെന്നാണ് സുധാകരന്‍ പറയുന്നത്.

താന്‍ മുടങ്ങാതെ യോഗ ചെയ്യാറുണ്ട്. തിരക്കുകള്‍ക്കിടയിലും ദിവസവും ഒരു മണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യാന്‍ ശ്രമിക്കാറുണ്ട് എന്നും അദ്ദേഹം പറയുന്നു. 

വീഡിയോ കാണാം...

Also Read: കിടിലന്‍ യോഗാ പോസുമായി നടി; ചിത്രം വൈറല്‍...