Asianet News MalayalamAsianet News Malayalam

എണ്ണമയമുള്ള ചര്‍മ്മത്തിന് ഇക്കാര്യങ്ങള്‍ പരീക്ഷിക്കാം...

ചര്‍മ്മത്തിന്‍റെ സ്വഭാവം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. എണ്ണമയമുള്ള ചര്‍മ്മം പലരുടെയും ഒരു പ്രശ്നമാണ്. എണ്ണമയം മൂലം മുഖകുരു വരാനുളള സാധ്യത വളരെ കൂടുതലാണ്.  

some remedies for oily skin
Author
Thiruvananthapuram, First Published Jul 27, 2019, 3:32 PM IST

ചര്‍മ്മത്തിന്‍റെ സ്വഭാവം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. എണ്ണമയമുള്ള ചര്‍മ്മം പലരുടെയും ഒരു പ്രശ്നമാണ്. എണ്ണമയം മൂലം മുഖകുരു വരാനുളള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ചര്‍മ്മം നല്ലതുപോലെ ശ്രദ്ധിക്കണം. എണ്ണമയമുളള ചര്‍മ്മമുളളവര്‍ ഇടയ്ക്കിടക്ക് മുഖം നല്ല പോലെ കഴുകണം. ഇതിനായി നല്ലൊരു 'ഫേസ് വാഷും' ഉപയോഗിക്കാം. ഇത് എണ്ണമയമുള്ള ചര്‍മ്മത്തെ ചെറുക്കാന്‍ സഹായിക്കും.  

രാവിലെ എഴുന്നേറ്റ ഉടനെയും രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പും മുഖം കഴുകുന്നത് എണ്ണമയം ഉല്പാദനം തടയും. എണ്ണമയമുളള ഭക്ഷണം ഒഴിവാക്കുന്നതും നല്ലതാണ്. എണ്ണ ഉല്‍പാദനം കൂട്ടാന്‍ ഭക്ഷണക്രമം ഇടയാക്കും. വീട്ടില്‍ നിന്ന് ഉണ്ടാക്കാന്‍ പറ്റിയ  മാസ്‌കുകള്‍ ഉപയോഗിക്കുന്നത് വഴി മുഖത്തെ എണ്ണമയം കുറയും. എണ്ണമയമുള്ള ചര്‍മ്മം കൂടുതല്‍ മൃദുലവും ഭംഗിയുള്ളതുമാക്കാന്‍ വീട്ടിലിരുന്ന്‌ തന്നെ ഫേഷ്യല്‍ ചെയ്യാം. 

വീട്ടിലിരുന്ന്‌ നാരങ്ങയും മുട്ടയുടെ വെള്ളയും ഉപയോഗിച്ച്‌ ഫേഷ്യല്‍ ചെയ്യാന്‍ സാധിക്കും. എണ്ണമയം നിയന്ത്രിക്കാന്‍ നാരങ്ങ ഏറെ നല്ലതാണ്‌. മുഖം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ മുട്ടയുടെ വെള്ളയും സഹായകമാണ്‌. രണ്ട്‌ ടീസ്‌പൂണ്‍ മുട്ടയുടെ വെള്ളയും രണ്ട്‌ ടീസ്‌പൂണ്‍ നാരങ്ങ നീരും ചേര്‍ത്ത്‌ നല്ല പോലെ കുഴയ്‌ക്കുക. ശേഷം ഇത്‌ മുഖത്തിടുക. 15 മിനിറ്റെങ്കിലും ഇവ മുഖത്തിട്ടതിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകുക. എല്ലാ ആഴ്‌ച്ചയും ഇങ്ങനെ ചെയ്താല്‍ എണ്ണമയം കുറയാന്‍ സഹായിക്കും.

അതുപോലെ ആര്യവേപ്പില ആറെണ്ണം നന്നായി അരച്ചെടുക്കുക. ഇതില്‍ ചെറുനാരങ്ങ ചേര്‍ക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഇത് മികച്ച അണുനാശിനിയാണ്. മുഖത്തെ പാടുകള്‍  നീക്കം ചെയ്യുന്നതിനും എണ്ണമയം വലിച്ചെടുക്കുന്നതിനും ഇത് സഹായിക്കും. 
 

Follow Us:
Download App:
  • android
  • ios