അമിതവണ്ണത്തിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങളേറ്റുവാങ്ങിയ നടിയാണ് സൊനാക്ഷി സിന്‍ഹ. ഒരു നടിക്ക് യോജിച്ച് ശരീരഘടനയല്ല സൊനാക്ഷിയുടേതെന്ന തരത്തില്‍ വലിയ തോതില്‍ ബോളിവുഡ് പാപ്പരാസികള്‍ വാദമുയര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ന് അതേ പാപ്പരാസികളെ കൊണ്ട് 'അടിപൊളി' എന്ന് പറയിക്കുകയാണ് താരം

ശരീരവണ്ണം അല്‍പം കൂടിയിരിക്കുന്നതോ, അല്ലെങ്കില്‍ അല്‍പം കുറഞ്ഞിരിക്കുന്നതോ ചര്‍മ്മത്തിന്റെ നിറം കറുപ്പായിരിക്കുന്നതോ ഒന്നും വ്യക്തിത്വത്തിന്റെ പ്രതിഫലനങ്ങളല്ലെന്ന് നമുക്കറിയാം. സൗന്ദര്യത്തിന്റെ അളവുകോലുകളായും ഇവയെ പരിഗണിക്കാനാകില്ല. കാരണം, സൗന്ദര്യം കാഴ്ചപ്പാടിലൂന്നി മാത്രം നിലനില്‍ക്കുന്ന സങ്കല്‍പമാണ്. 

എങ്കില്‍ക്കൂടിയും പൊതുബോധത്തില്‍ ചില അളവുകോലുകള്‍ സൗന്ദര്യത്തിന് വയ്ക്കുന്നതായി കാണാറുണ്ട്. അങ്ങനെയാണ് വണ്ണം കൂടിവരും ഇരുണ്ട നിറമുള്ളവരുമെല്ലാം 'സുന്ദരി' അല്ലെങ്കില്‍ 'സുന്ദരന്‍' എന്ന കള്ളിക്ക് പുറത്താകുന്നത്. ഇത്തരത്തില്‍ 'ബോഡി ഷെയിമിംഗ്'ന് വിധേയമാകുന്ന ധാരാളം പേരുണ്ട്. സെലിബ്രിറ്റികള്‍ പോലും ഇത്തരത്തില്‍ 'ബോഡി ഷെയിമിംഗ്'ന് വിധേയരാകാറുണ്ട്. 

ഇങ്ങനെ അമിതവണ്ണത്തിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങളേറ്റുവാങ്ങിയ നടിയാണ് സൊനാക്ഷി സിന്‍ഹ. ഒരു നടിക്ക് യോജിച്ച് ശരീരഘടനയല്ല സൊനാക്ഷിയുടേതെന്ന തരത്തില്‍ വലിയ തോതില്‍ ബോളിവുഡ് പാപ്പരാസികള്‍ വാദമുയര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ന് അതേ പാപ്പരാസികളെ കൊണ്ട് 'അടിപൊളി' എന്ന് പറയിക്കുകയാണ് താരം. 

യോഗയിലൂടെയും കൃത്യമായ വര്‍ക്കൗട്ടിലൂടെയും ഫിറ്റ്‌നസ് നേടിയെടുത്ത നടി, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം ഏറെ 'പോസിറ്റീവ്' ആയ കമന്റുകളാണ് വരുന്നത്. ഇന്ന് ഇന്‍സ്റ്റ സ്റ്റോറിയായി പങ്കുവച്ച യോഗ ചിത്രവും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. വണ്ണം കൂടിയിരിക്കുന്നതിന് 'ബോഡി ഷെയിമിംഗ്' നേരിട്ട ശേഷം വണ്ണം കുറയ്ക്കുന്നത് മോശമാണെന്ന തരത്തിലുള്ള വാദങ്ങളും ചിലര്‍ ഉയര്‍ത്താറുണ്ട്. എന്നാല്‍ അത് തീര്‍ത്തും വ്യക്തിപരമായ തീരുമാനങ്ങളായിക്കണ്ട് അവരുടെ അധ്വാനത്തിനും സമര്‍പ്പണബോധത്തിനും കയ്യടി നല്‍കുകയാണ് വേണ്ടതെന്നാണ് ഇതിനെതിരെയുള്ള മറുവാദം. 

View post on Instagram

എന്തായാലും 'നെഗറ്റീവിറ്റി'യുടെ പേരില്‍ ട്വിറ്റര്‍ ഉപേക്ഷിച്ച സൊനാക്ഷി സിന്‍ഹ ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ വളരെ സജീവമാണ്. യോഗ- വര്‍ക്കൗട്ട് ചിത്രങ്ങളെല്ലാം താരം ഇന്‍സ്റ്റയിലൂടെ ഇടയ്ക്കിടെ പങ്കുവയ്ക്കാറുമുണ്ട്. 

Also Read:- തലകീഴായി കിടന്ന് വർക്കൗട്ട്; വീഡിയോ പങ്കുവച്ച് നടി...