ബോളിവുഡിലെ ഏറ്റവും ഫാഷന്‍ സെന്‍സുള്ള നായികയാണ് സോനം കപൂര്‍. സിനിമയ്ക്ക് പുറമെ പരസ്യം, മോഡലിംഗ്, ഫാഷന്‍ ഡിസൈനിംഗ് എന്നിങ്ങനെ നിരവധി മേഘലകളില്‍ മിന്നിതിളങ്ങുന്ന താരം കൂടിയാണ് സോനം. സോനത്തിന്‍റെ വസ്ത്രങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുമുണ്ട്.

ഇപ്പോഴിതാ വീണ്ടും  സോനത്തിന്‍റെ ഒരു ഫാഷന്‍ പരീക്ഷണവും സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുകയാണ്. ക്ലാസിക് സാരിയില്‍ ഒരു മോഡേണ്‍ ട്വിസ്റ്റ് നല്‍കിയാണ് സോനം ഇത്തവണ തിളങ്ങിയത്. റിഷ്ത ഡിസൈൻ ചെയ്ത ചുവപ്പ് നിറത്തിലുള്ള ക്ലാസിക് സാരിയാണ് സോനം ധരിച്ചത്. 

ബ്ലൗസില്‍ ആയിരുന്നു ഇത്തവണ പരീക്ഷണം നടത്തിയത്. ഗ്ലൗവ്സ് പോലെ കയ്യിലേക്ക് നീളുന്ന ഫുൾ ക്രോപ്ഡ് ബ്ലൗസ് ഒപ്പം കോളര്‍ കഴുത്തും കൂടി. ബ്ലൗസിന്‍റെ നടുക്കായി ലോങ് സിബ്ബും കൂടിയായപ്പോള്‍ സംഭവം സ്റ്റൈലായി. കണ്ണുകള്‍ക്ക് സോഫ്റ്റ് സ്മോക്കിയും മുഖം ന്യൂട്രല്‍ ടോണിലുമാണ്  സോനത്തിന്‍റെ മേക്കപ്പ്.